Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:13 am

Menu

Published on December 19, 2014 at 4:31 pm

ഗർഭനിരോധനഗുളികകൾ കഴിക്കുന്നത് സ്തനാർബുദത്തിന് വഴിയൊരുക്കുമെന്ന് പഠനം

use-of-birth-control-pills-may-increase-breast-cancer

ഗർഭനിരോധനഗുളികകൾ അമിതമായി കഴിക്കുന്നത് സ്തനാർബുദത്തിന് കാരണമാകുമെന്ന് പഠന റിപ്പോർട്ട്.ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവത്തിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്   മെഡിക്കൽ സയൻസ് നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ.  ഗർഭനിരോധനഗുളികകൾ കഴിക്കുന്നത് മൂലം ഈസ്ട്രജൻ ,പ്രോജസ്റ്റ്റോണ്‍ ഹോർമോണുകൾ കൂടുതലായി സത്നങ്ങളിലെ കോശങ്ങളിലേക്ക് എത്തുന്നതാണ് രോഗ സാധ്യത വർദ്ധിക്കാൻ കാരണമാകുന്നതെന്നാണ്  പഠനം പറയുന്നത്.ഗുളിക ഉപയോഗിക്കുന്നവരിൽ 9.5   ശതമാനം പേരിലും അർബുദ സാധ്യത കൂടുതലാണെന്നും  കണ്ടെത്തിയിട്ടുണ്ട്. ഇതിനായി  640 സ്ത്രീകളിലായാണ് പഠനം നടത്തിയത്.ഇവരിൽ 320  പേരും സ്തനാർബുദ രോഗികളായിരുന്നു. ഇവരിൽ  ഗർഭനിരോധനഗുളിക സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്ത്രീകളിൽ അർബുദ സാധ്യത 11.9 ശതമാനം കൂടുതലായി കണ്ടു.ഗുളിക ഉപയോഗിക്കാതിരുന്നിട്ടുള്ള ആരോഗ്യമുള്ളവരിൽ അർബുദ സാധ്യത 1.2 ശതമാനം മാത്രമായിരുന്നതായും പഠനം പറയുന്നു.

BRUST CANCER

Loading...

Leave a Reply

Your email address will not be published.

More News