Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:09 pm

Menu

Published on February 6, 2017 at 10:58 am

മൊബൈല്‍ഫോണ്‍ കൈമാറി ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്

use-of-same-mobile-by-many-can-spread-infection-government

ന്യൂഡല്‍ഹി:  ഇന്നത്തെ കാലത്ത് ഒരാള്‍ക്കും ഒഴിച്ചുകൂടാനാകാത്ത ഒരു ഉപകരണമായിക്കഴിഞ്ഞു സ്മാര്‍ട്ട്‌ഫോണുകള്‍. ഒരു വ്യക്തി ഏറ്റവും കൂടുതല്‍ സമയം ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഉപകരണവും ഫോണ്‍ തന്നെയാകും.

എന്നാല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ ഫോണുകള്‍ രോഗാണുക്കളുടെ കേന്ദ്രമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരേ ഫോണ്‍ നിരവധി പേര്‍ ഉപയോഗിച്ചാല്‍ രോഗം പടരാന്‍ സാധ്യത കൂടതലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്‌തെ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഫോണുകളില്‍ രോഗം പടര്‍ത്തുന്ന നിരവധി ബാക്ടീരിയകള്‍ ഉണ്ടെന്നും ഇത് രോഗം വരുത്തുമെന്നാണ് മന്ത്രി പറഞ്ഞത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറത്തിറക്കിയ നിര്‍ദേശങ്ങളാണ് മന്ത്രി വായിച്ചത്.

ഒരേ ഫോണ്‍ കൂടുതല്‍ പേര്‍ ഉപയോഗിച്ചാല്‍ രോഗം വരുമെന്ന് ശാസത്രജ്ഞരും മുന്നറിയപ്പ് നല്‍കുന്നുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഡിവൈസുകളെല്ലാം രോഗാണുക്കളുടെ കേന്ദ്രമാണ്.

നേരത്തെ ടോയ്ലെറ്റ് സീറ്റിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി രോഗാണുക്കള്‍ മൊബൈല്‍ സ്‌ക്രീനിലുണ്ടെന്ന് പഠനങ്ങള്‍ പുറത്തുവന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News