Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:44 am

Menu

Published on February 20, 2018 at 12:59 pm

ഈ ഉപയോഗങ്ങൾ അറിഞ്ഞാൽ ഉപയോഗം കഴിഞ്ഞ ടീ ബാഗും ചായപ്പൊടിയും ഇനി നിങ്ങൾ വലിച്ചെറിയില്ല

use-of-used-tea-powder-and-tea-bag

ചായയുണ്ടാക്കി കഴിഞ്ഞാല്‍ ഉപയോഗം കഴിഞ്ഞ പൊടി നമ്മള്‍ എന്ത് ചെയ്യാറാണ് പതിവ്..? പലരും ഒഴിവാകും. വേറെ എന്ത് ചെയ്യാന്‍ അല്ലെ. എന്നാല്‍ ചിലരെങ്കിലും ഉപയോഗം കഴിഞ്ഞ ചായപ്പൊടിയും ടീബാഗും പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. അവയില്‍ ചിലതെല്ലാം നമുക്കറിയുകയും ചെയ്യാം. അത്തരത്തില്‍ ആവശ്യം കഴിഞ്ഞ ചായപ്പൊടിയും ടീ ബാഗും ഏതൊക്കെ രീതിയില്‍ ഉപയോഗപ്പെടുത്താം എന്ന് നോക്കാം.

  1. കണ്ണിലെ ചുവപ്പ് കാരണം നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ, എന്നാല്‍ ഒരു പ്രാവശ്യം ഉപയോഗിച്ച 2 ടീ ബാഗുകള്‍ നല്ല തണുത്തവെള്ളത്തില്‍ അല്പനേരം കുതിര്‍ത്ത ശേഷം കണ്‍പോളകളുടെ പുറത്ത് 2 മിനിറ്റ് വയ്ക്കുക, കണ്ണിലെ ചുവപ്പ് മാറിക്കഴിഞ്ഞിരിക്കും. ഒപ്പം കണ്ണിന് കൂടുതല്‍ ശോഭയും കൈവന്നിരിക്കും.
  2. മാംസം പാകം ചെയ്യുന്നതിന് മുന്‍പ് ഉപയോഗിച്ച ടീബാഗുകളില്‍ ഒന്ന് പുരട്ടി എടുക്കുന്നത് മാസം സോഫ്റ്റാകാന്‍ സഹായിക്കും. മാത്രമല്ല ഇറച്ചിയുടെ രുചി വര്‍ദ്ധിക്കുന്നതിന് തേയിലയുടെ സവിശേഷമായഗന്ധം (അരോമ) ഉപകരിക്കും.
  3. വീട്ടിലെ കണ്ണാടി വൃത്തിയാക്കുന്നതിന് ഉപയോഗിച്ച ടീ ബാഗ് ഉപകരിക്കും. കൂടാതെ കമ്പിളി വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനും ടി ബാഗ് നിങ്ങളെ സഹായിക്കും.
  4. ഉപയോഗിച്ച ടീബാഗ് ഉണക്കി അലമാരയിലെ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചാല്‍ വസ്ത്രങ്ങള്‍ക്ക് നല്ല സുഗന്ധം ലഭിക്കും. അതുപോലെ ഷൂസ്സിനുള്ളിലെ ദുര്‍ഗന്ധം അകറ്റാന്‍ ഷൂവിനുള്ളില്‍ ഉണക്കിയ ടിബാഗ് ഇട്ട് വയ്ക്കുന്നതും നല്ലതാണ്.
  5. വായ്ക്കുള്ളില്‍ മുറിവുണ്ടായാല്‍ ഉപയോഗിച്ച ടീബാഗ് ആ ഭാഗത്ത് കടിച്ചു പിടിച്ചാല്‍ തേയിലയിലെ ഗുണകരമായ ഘടകങ്ങള്‍ മുറിവിലെ വേദന ശമിപ്പിച്ച് മുറിവ് വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News