Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഴ മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു സസ്യമാണ്. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദവുമാണ്. എന്നാൽ വാഴയിലയുടെ പല ഗുണങ്ങളും പലർക്കും അറിയില്ല. ക്ഷേത്രങ്ങളിലും വിവാഹ ത്തിനും വാഴയിലക്ക് വളരെയേറെ പ്രധാന്യമുണ്ട്. വാഴയിലയില്‍ ഭക്ഷണം വിളമ്പി ഏത് രൂപത്തിൽ വേണമെങ്കിലും മടക്കി പാത്രത്തിനുള്ളിലേക്ക് വെയ്ക്കാനും ആവി ഉപയോഗിക്കുന്ന പാചകപാത്രങ്ങളില്‍ ലൈനറായും വാഴയില ഉപയോഗിക്കുന്നു. വാഴയിൽ നിന്ന് ലഭിക്കുന്ന പഴം മാത്രമല്ല, അതിൻറെ കാമ്പും ഉപയോഗപ്രദമാണ്.
–
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ചൂടുള്ള ആഹാരം വിളമ്പുന്നതിലൂടെ വാഴയിലയിലെ ന്യൂട്രിയന്‍റുകള്‍ ബഹിര്‍ഗ്ഗമിക്കാനും ആഹാരത്തോടൊപ്പം കലരാനും സഹായിക്കുന്നു. തലമുടിക്ക് നിറം കുറവുള്ളവർ സ്ഥിരമായി വാഴയിലയിൽ ആഹാരം കഴിക്കുന്നത് മൂലം മുടിയുടെ കറുപ്പ് നിറം വർദ്ധിക്കുന്നു. ഗ്രീന്‍ടീയില്‍ കാണപ്പെടുന്ന പോളിഫെനോല്‍സ് വാഴയിലയിലുമുണ്ട്. പല സസ്യാഹാരങ്ങളിലും പോളിഫെനോല്‍സ് അടങ്ങിയിട്ടുണ്ട്.ഇത് ചർമ്മത്തിന് വളരെയേറെ ഗുണപ്രദമാണ്. ശരീരത്തിലെവിടെയെങ്കിലും പൊള്ളലേറ്റാൽ ജിഞ്ചര്‍ ഓയില്‍ ഇലയുടെ മുകളിലും താഴെയും തേച്ച് പൊള്ളലിന് മേലെ വെച്ചാല്‍ പെട്ടെന്ന് തന്നെ ശമനം കിട്ടുന്നതാണ്. വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുകയും നിശാന്തത മാറ്റുകയും ചെയ്യുന്നു.
–
രാവിലെ സൂര്യോദയ സമയത്ത് നവജാത ശിശുക്കളെ വാഴയിലയില്‍ ജിഞ്ചര്‍ ഓയില്‍ തേച്ച് അതിനു മുകളിൽ കിടത്തുക. സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്ന സ്ഥലത്ത് വേണം കുട്ടിയെ കിടത്താൻ. ഇങ്ങനെ ചെയ്യുന്നത് വിറ്റാമിൻ D ലഭിക്കുന്നതിനും ചർമ്മസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ഉത്തമമാണ്. വാഴയിലയിൽ ആഹാരം പൊതിഞ്ഞ് വെച്ചാൽ അവ പെട്ടെന്ന് കേടു വരില്ല. വാഴ സ്വപ്നത്തില്‍ കാണുന്നത് പണം, സമ്പാദ്യം, ഭ്രൂണം, ശവക്കല്ലറയില്‍ കിടക്കുന്ന ഒരാള്‍, ജയിലില്‍ കിടക്കുന്നയാള്‍, അടഞ്ഞ പുസ്തകം, ഭൂതകാലത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ അല്ലെങ്കില്‍ ആന്തരിക അവബോധം എന്നിവയെയാണ് അർത്ഥമാക്കുനത്. വാഴപ്പഴം തിന്നുന്നതായി സ്വപ്നം കണ്ടാൽ ബിസ്സിനസ്സിൽ ലാഭം നേടുമെന്ന് പറയപ്പെടുന്നു.
Leave a Reply