Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡെറാഡൂണ്‍:സംസ്ഥാന ടൂറിസം മന്ത്രി അമൃതാ റാവത്തിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് മന്ത്രി സഭയിൽ നിന്നും പുറത്താക്കി. സ്വതന്ത്ര എം.എല്‍.എ ദിനേഷ് ധാനെയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് ഹരീഷ് റാവത്ത് അമൃത റാവത്തിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൻറെ സമയത്ത് അമൃത കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നെങ്കിലും താന്‍ കോണ്‍ഗ്രസിന്‍റെ അനുയായിയാണെന്ന് പറഞ്ഞ് ടൂറിസം മന്ത്രി സ്ഥാനത്തു നിന്നൊഴിയാൻ അവർ തയ്യാറായില്ല. മുന്‍ കോണ്‍ഗ്രസ് നേതാവ് സത്പാല്‍ മഹാരാജിന്‍റെ ഭാര്യയാണ് അമൃതാ റാവത്ത്.
Leave a Reply