Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഉത്തരാഖണ്ഡ് മന്ത്രി ഹരാഖ് സിംഗ് റാവത്തിനെതിരെ കേസ്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ജോലിക്കു വേണ്ടി മന്ത്രിയുടെ വീട്ടിലെത്തിയ തന്നെ മന്ത്രി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.മന്ത്രി തന്റെ സ്വാധീനമുപയോഗിച്ച് തന്നെ ഉപദ്രവിക്കുമെന്ന് ഭയന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി വ്യക്തമാക്കി.എന്നാല്‍ ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു. തനിക്ക് യുവതിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ വിജയ് ബഹുഗുണ മന്ത്രിസഭയിലെ കൃഷിമന്ത്രിയാണ് റാവത്ത്. യുവതിയുടെ പരാതിയിന്‍മേല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply