Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎംസുധീരനെ തിരഞ്ഞെടുത്തു.വിഡി സതീശന്‍ എംഎല്‍എയാണ് വൈസ് പ്രസിഡന്റ്.സംസ്ഥാന ഘടകത്തിന്റെ അഭിപ്രായത്തെ മറികടന്നാണ് സുധീരനെ ഹൈക്കമാന്റ് കെ.പി.സി.സി അധ്യക്ഷനായി തെരഞ്ഞെടുത്തിരിക്കുന്നത്. എഐസിസി അധ്യക്ഷ സോണിയാഗാന്ധിയാണ് സുധീരനെ തിരഞ്ഞെടുത്തത്.ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കണമെന്നായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ താത്പര്യം. എന്നാല്‍ സുധീൻറെ ക്ലീന്‍ ഇമേജും ഗ്രൂപ്പിന് അതീതമായ പ്രവര്‍ത്തന ശൈലിയും കണക്കിലെടുത്ത് സുധീരനെ നിര്‍ണായക ചുമതല ഏല്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.ദീര്‍ഘനാളുകളായി പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടന്നുവരികയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഹൈക്കമാന്റുമായി നടത്തിയിരുന്നു. എ,ഐ ഗ്രൂപ്പുകളുടെ താത്പര്യം എതിര്‍പ്പും മറികടന്നാണ് സുധീരനെ പ്രസിഡന്റാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. അതേസമയം പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്ന് ഡല്‍ഹിയില്‍ ഹൈക്കമാന്റ് നേതാക്കളെ കണ്ടതിനു ശേഷം വി എം സുധീരന്‍ വ്യക്തമാക്കി.
Leave a Reply