Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:42 pm

Menu

Published on May 24, 2013 at 12:05 pm

നേവിയില്‍ അവസരം

vacancy-in-navy

പ്ലസ്ടുക്കാര്‍ക്ക് നേവിയില്‍ ചേര്‍ന്ന് ബി ടെക്ക് പഠനവും ഉയര്‍ന്ന പദവിയില്‍ ജോലിയും നേടാന്‍ അവസരം. ഏഴിമല നേവല്‍ അക്കാദമിയിലാണ് കോഴ്സ് . ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.

നാലു വര്‍ഷത്തെ ബി. ടെക്. (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/മെക്കാനിക്കല്‍ എന്‍ജിനിയറിങ്) കോഴ്‌സിനായിരിക്കും പ്രവേശനം . കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു.) യുടെ ബി.ടെക്. ബിരുദവും 15600-39100 രൂപ ശമ്പളസെ്കയിലില്‍ നേവിയില്‍ സബ് ലെഫ്റ്റനന്റ് പദവിയും ലഭിക്കും.

യോഗ്യത: ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. എസ്.എസ്.എല്‍.സി. തലത്തിലോ പ്ലസ്ടു തലത്തിലോ ഇംഗ്ലീഷിന് മിനിമം 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.

പ്രായം: 17 വയസ്സിനും പത്തൊമ്പതര വയസ്സിനും മധ്യേ.

ജൂണ്‍ 20 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

വെബ്‌സൈറ്റ്: www.nausena-bharti.nic.in

Loading...

Leave a Reply

Your email address will not be published.

More News