Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:30 am

Menu

Published on July 16, 2015 at 12:39 pm

പശുവിന്റെ ഹൃദയം 81 കാരിക്ക് നല്‍കിയത് പുതുജീവന്‍…!

valve-from-cows-heart-gives-new-lease-of-life-to-81-year-old-women

ഫ്രണ്ടിയര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഹൈദരാബാദുകാരിയായ 81കാരിക്ക് പശുവിന്‍റെ ഹൃദയത്തിലെ കോശങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വാള്‍വ് വെച്ചുപിടിപ്പിച്ചത്. ഹൃദയത്തിലെ ആര്‍ട്ടിക് വാള്‍വിലെ തകരാറ് മൂലമാണ് ഇവര്‍ ചികിത്സക്കെത്തിയത്. ഡോക്ടര്‍മാര്‍ രോഗിയുടെ പ്രായവും ആരോഗ്യനിലയും കണക്കിലെടുത്ത് മെക്കാനിക്കല്‍ വാല്‍വിന് പകരം ബയോപ്രോസ്തറ്റിക് വാല്‍വ് ഹൃദയും തുറക്കാതെ തന്നെ വച്ചുപിടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ശുവിന്റെ ഹൃദയ കോശങ്ങളാല്‍ നിര്‍മ്മിച്ച വാല്‍വ് നേര്‍ത്ത ഒരു കുഴലിന്റെ സഹായത്തോടെ രക്തക്കുഴലിലൂടെ കയറ്റി വച്ചുപിടിപ്പിക്കുകയായിരുന്നു. ഹൃദയം തുറന്നുളള ശസ്ത്രക്രിയയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പുതിയ വാല്‍വ് പഴയതിനുളളില്‍ വച്ചുപിടിപ്പിക്കുകയായിരുന്നു.11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ത്രീ വാല്‍വ് മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഈ വര്‍ഷം തുടക്കം മുതലാണ് ഹൃദ്രോഗ ലക്ഷണങ്ങള്‍ ഇവരില്‍ കണ്ടുതുടങ്ങിയത്. രാജ്യം മുഴുവനും നിരവധി ആളുപത്രികളെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണം എവിടെ നിന്നും ലഭിച്ചില്ല.  ഏപ്രിലിലാണ് അവര്‍ ഞങ്ങളുടെ അടുത്ത് എത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ മാറ്റിവെച്ച വാല്‍വ് ചെറുതാണെന്ന് കണ്ടെത്തുകയായിരുന്നു. രോഗിയുടെ നില ഇപ്പോൾ മെച്ചപ്പെട്ടു വരുന്നതായി ആശുപത്രിയധികൃതര്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News