Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 7:19 pm

Menu

Published on August 7, 2017 at 6:25 pm

ഇത്തരമൊരു സേവ് ദ ഡേറ്റ് വീഡിയോ നിങ്ങള്‍ കണ്ടുകാണാന്‍ വഴിയില്ല

variety-save-the-date-video

കല്ല്യാണ ആഘോഷങ്ങള്‍ക്ക് പോകെപ്പോകെ ഓരോ കാലത്തും ഓരോ ട്രെന്റാണ്. വിവാഹം ഉറപ്പിച്ച്, വീട്ടുപോകാതെ എല്ലാവരേയും ക്ഷണിച്ച് വിവാഹ പന്തലിലേക്ക് എത്തുന്ന വരനും വധുവും ഇക്കാലത്ത് കുറവാണെന്നു തന്നെ പറയാം.

ഒരു ഫോണ്‍വിളിയില്‍, അല്ലെങ്കില്‍ വാട്ട്‌സ്ആപ്പിലിടുന്ന ഒരു കാര്‍ഡില്‍, അവിടെ തീര്‍ന്നു പുതിയ തലമുറയുടെ വിവാഹം ക്ഷണിക്കല്‍ പരിപാടി. എന്നാല്‍ ഈ ശ്രേണിയിലെ പുത്തന്‍ അവതാരമാണ് സേവ് ദ ഡേറ്റ് വീഡിയോ.

ഇത് എത്തിയതോടെ ഏതാനും സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്‌തോ, വാട്ട്‌സ്ആപ്പില്‍ അയച്ചോ വിവാഹം ക്ഷണിക്കലില്‍ വീണ്ടും സമയലാഭം കണ്ടെത്തുകയാണ് പുതിയ തലമുറ. നേരത്തെ കല്ല്യാണ വീഡിയോയിലാണ് പുതുമ കണ്ടെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ സേവ് ദ ഡേറ്റ് വീഡിയോ ആണ് താരം.

കല്യാണ കത്തുകളിലെ വൈവിധ്യങ്ങള്‍ പെട്ടെന്നാണ് ഇത്തരം വീഡിയോകളിലേക്ക് ചേക്കേറിയത്. കാര്‍ട്ടൂണ്‍ കാരിക്കേച്ചറുകളായിരുന്നു പതിവ് ശൈലി. ഇതിലും ഒന്ന് രണ്ട് ചുവട് മൂന്നോട് കടന്ന് വ്യത്യസ്തത കൊണ്ട് വന്നിരിക്കുകയാണ് ക്രിസ്റ്റീന എന്ന പെണ്‍കുട്ടി. ക്രിസ്റ്റീനയുടെ സേവ് ഡേറ്റ് വീഡിയോയില്‍ കല്യാണത്തിന് സ്വര്‍ണ്ണം എടുത്ത കടയിലെ ചേട്ടന്മാരും, പള്ളീലച്ചനും, ക്യാമറാമാനും മുതല്‍ വീടിന് പെയിന്റടിച്ചവര്‍ വരെയുണ്ട്. എവര്‍ ആഫ്റ്റര്‍ വെഡ്ഡിംഗ് ഫിലിമേഴ്‌സാണ് ക്രിസ്റ്റീനയ്ക്ക് വേണ്ടി ഈ കിടിലന്‍ സേവ് ദ വീഡിയോ നിര്‍മ്മിച്ച് നല്‍കിയത്.

Loading...

Leave a Reply

Your email address will not be published.

More News