Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:30 pm

Menu

Published on May 9, 2017 at 2:43 pm

കിണര്‍ ഐശ്വര്യം കൊണ്ടുവരും; പക്ഷേ ശ്രദ്ധിച്ചില്ലെങ്കില്‍

vasthu-for-well-built

വാസ്തുവിധി അനുസരിച്ച് നിര്‍മ്മാണയോഗ്യമായ വസ്തുവില്‍ വീട് നിര്‍മ്മിക്കുന്ന സമയത്ത് തന്നെ കിണര്‍ നിര്‍മ്മിക്കുന്നത് ഉത്തമമായി കാണുന്നു. യഥാസ്ഥാനത്ത് നിര്‍മ്മിക്കുന്ന കിണറില്‍നിന്നും ശുദ്ധജലത്തിന്റെ ലഭ്യത ഉണ്ടാകുന്നത് ഗൃഹവാസികള്‍ക്ക് ശുഭകരവും ഐശ്വര്യദായകവുമാണ്. എന്നാല്‍ ശ്രദ്ധ തെറ്റിയാല്‍ ഇതുമൂലം പ്രശനങ്ങള്‍ ഉണ്ടാകാം.

അതായത് അസ്ഥാനത്ത് നിര്‍മ്മിക്കുന്ന കിണറുകള്‍ വിപരീതഫലം നല്‍കും. ഭൂമി വടക്ക് കിഴക്ക് ദിശയില്‍ കറങ്ങുന്നതു കാരണം മീനം രാശിയില്‍ നിര്‍മ്മിക്കുന്ന കിണര്‍ മൊത്തത്തില്‍ പ്രാപഞ്ചികോര്‍ജ്ജം ലഭ്യമാക്കുകയും ചെയ്യും. ഇത് കെട്ടിടവാസികള്‍ക്കും സന്തോഷവും ഭാഗ്യവും നല്‍കുമെന്നു വിശ്വസിക്കപ്പെടുന്നു.

കിണര്‍ നിര്‍മ്മിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതായ ഒരു സംഗതി പുരയിടത്തിന്റെയും കെട്ടിടത്തിന്റെയും വടക്കുകിഴക്കു മൂലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈശാനരേഖയില്‍ കിണര്‍ സ്പര്‍ശിക്കുകയോ മുറിച്ചു കടക്കുകയോ ചെയ്യരുത്.

കുഴല്‍ കിണറുകളും ഭൂമിയ്ക്കടിയിലെ ജലസംഭരണികളും ഇതേ സ്ഥാനങ്ങളില്‍ തന്നെ വരണം. ഭൂമിയ്ക്കടിയിലെ നിര്‍മ്മാണങ്ങള്‍ കുഴല്‍കിണര്‍ ഉള്‍പ്പെടെ വടക്കുകിഴക്കു ദിക്കിലുള്ള കെട്ടിടത്തിന്റ വാതിലിലോ ചുറ്റുമതിലിലോ സ്പര്‍ശിക്കാനിടയാകരുത്.

ഉത്തമമായ സ്ഥാനങ്ങളില്‍ കിണര്‍ നിര്‍മ്മിച്ചാല്‍ വാസ്തുവിധിയനുസരിച്ച് സന്തോഷവും ഭാഗ്യവും രോഗമില്ലായ്മയും ധനവര്‍ദ്ധനവും ലഭിക്കുന്നതാണ്. കുട്ടികള്‍ക്ക് പുരോഗതിയും ലഭിക്കും. സ്ത്രീകള്‍ക്ക് പൊതുവെ ഗുണകരമാണ്. വ്യാപാരത്തില്‍ സ്ഥിരതയും വിജയവും പേരും പ്രശസ്തിയും ഉണ്ടാകും.ശത്രുക്കളുടെമേല്‍ വിജയവും സന്തോഷകരമായ ജീവിതവും ഉണ്ടാകും.

ഃതെക്ക്ഭാഗത്ത് കിണര്‍ ദോഷസ്ഥാനമാണ്. വടക്കുകിഴക്ക് സംഭരണി വന്നാല്‍ സാമ്പത്തിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്.

വടക്കുകിഴക്ക് സംഭരണി വന്നാല്‍ സാമ്പത്തിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്. കിഴക്കിനും ബാധകമാണ്. തെക്കുകിഴക്ക് കടുത്ത സാമ്പത്തികപ്രതിസന്ധിയും അപകടങ്ങളും, വ്യവഹാരങ്ങളും, തെക്ക് മുകളില്‍ പറഞ്ഞത് ബാധകം.

തെക്കുപടിഞ്ഞാറ് സാമ്പത്തിക ആരോഗ്യസ്ഥിതി മെച്ചപ്പെടും. പടിഞ്ഞാറാണ് ഉത്തമം. ഇതാണ് സ്ഥാനവും. വടക്കുപടിഞ്ഞാറ് നല്ലതല്ല. ജലം പെട്ടെന്ന് തീരുകയും ഈര്‍പ്പം പിടിക്കുകയും ചെയ്യും. വടക്ക് കിഴക്കിനും കിഴക്കിനും പറഞ്ഞ ഫലം. കിടപ്പുമുറിയുടെ നേരെ മുകളിലും സംഭരണി പാടില്ല.

അതുപോലെ തന്നെ ഒരു ഭവനത്തില്‍ 2 കിണര്‍ പാടില്ല. കിഴക്കോട്ടു തിരിഞ്ഞ് വെള്ളം കോരണമെന്നാണ് വിശ്വാസം അതും തുടിച്ചു കോരണം. കൂടാതെ കിണറ്റില്‍ ചിരട്ടക്കരി കിഴികെട്ടിയിടുന്നത് ജലശുദ്ധീകരണത്തിന് നല്ലതാണ്. കിണറിന്റെ അടിത്തട്ടില്‍ നെല്ലി പലക നിരത്തിയാല്‍ ശുദ്ധജലം ലഭിക്കുകയും രുചികരവുമായിരിക്കും. രോഗനിര്‍മ്മാര്‍ജ്ജനത്തിനും നന്ന്. പച്ച കശുവണ്ടി ചതച്ചിട്ടാല്‍ ജലശുദ്ധി ലഭിക്കും.

 

Loading...

Leave a Reply

Your email address will not be published.

More News