Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:19 pm

Menu

Published on January 13, 2017 at 5:29 pm

ഇവയൊക്കെ വീട്ടിൽ ചെയ്‌താൽ പെട്ടെന്നു പണക്കാരനാകാം…!!

vastu-tips-for-money

എങ്ങനേയും പണക്കാരനാകുകയെന്നതാണ് പലരുടേയും ആഗ്രഹം. ചിലര്‍ക്ക ഇതിനുള്ള വഴികളെ കുറിച്ച് വ്യക്തമായ അറിവുണ്ടാകും . പൊതുവെ നാം ഇന്ത്യക്കാര്‍ വാസ്തു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നവരാണ്. വീടു വയ്ക്കുന്നതു മുതല്‍ വീട്ടിലെ പല കാര്യങ്ങൡും വാസ്തുദോഷം നീക്കാന്‍ ശ്രമിയ്ക്കുന്നവര്‍.പണത്തിന്റെ കാര്യത്തിനും ഈ വാസ്തു ഏറെ പ്രധാനമാണ്. പണമുണ്ടാകാന്‍ സഹായിക്കുന്ന ചില വാസ്തു ടിപ്‌സുകളുണ്ട്.അവ എന്തൊക്കെയാണെന്ന് നോക്കാം….

വീടിന്റെ വടക്കുഭാഗം പൊസറ്റീവും ഊര്‍ജദായകവുമാക്കി വയ്ക്കുക. ഇതാണ് പൊതുവെ പണത്തിന്റെ ദേവതയായ ലക്ഷ്മി കുടിയിരിയ്ക്കുന്നതെന്നു വിശ്വസിയ്ക്കപ്പെടുന്ന ദിക്ക്. കുബേരനുമാരും ഈ ദിക്കു ബന്ധപ്പെട്ടിരിയ്ക്കുന്നു.

lekshmi

വീടിന്റെ ബെഡ്‌റൂം ജനലുകള്‍ ദിവസവും 20 മിനിറ്റെങ്കിലും തുറന്നിടണം. ഇത പണം ആകര്‍ഷിയ്ക്കാനും നല്ല ഉറക്കത്തിനും സഹായിക്കും.

വീട്ടില്‍ കേടായ ക്ലോക്കുകള്‍ വയ്ക്കരുത്. ഇവ മാറ്റുകയോ കേടു നീക്കുകയോ വേണം.

clock

വിഘ്നങ്ങള്‍ മാറാന്‍ വീട്ടില്‍ ഗണപതി വിഗ്രഹം വയ്ക്കാം. എന്നാല്‍ ഇത് വടക്കുകിഴക്കു മൂലയിലാകരുത്.

പണം സൂക്ഷിച്ചിരിയ്ക്കുന്നതെവിടെയോ അവിടെ ഒരു കണ്ണാടി വയ്ക്കുന്നത് പണം ഇരട്ടിയാകാന്‍ സഹായിക്കും. പൊട്ടിയ കണ്ണാടിയോ കേടായ ഇലക്ട്രിക് ഉപകരണങ്ങളോ അരുത്.

വീട്ടില്‍ പക്ഷിക്കൂടു വയ്ക്കുന്നതും പക്ഷികള്‍ക്കു തീറ്റ നല്‍കുന്നതുമെല്ലാം പണമുണ്ടാകാന്‍ സഹായിക്കും.

bird

പണം സൂക്ഷിയ്ക്കുന്ന വിധത്തിലെ ലോക്കന്‍ തെക്കുമൂലയില്‍ വയ്ക്കാം. ഇത് വടക്കോട്ടു തുറക്കുന്ന വിധത്തിലായിരിയ്ക്കണം. തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ്, വടക്കുകിഴക്കു മൂലകളില്‍ ഇതു സ്ഥാപിക്കരുത്.

ചെലവു നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ലെങ്കില്‍ ബാത്‌റൂമില്‍ ഫ്രഷ് ചെടികള്‍ വയ്ക്കാം. ഇത് പണം പോകുന്നതു തടയും.

ജനാലച്ചില്ലുകള്‍ വൃത്തിയായി സൂക്ഷിയ്ക്കുക. അല്ലെങ്കില്‍ ഇത് പണം വരുന്നതു തടയും.

window

വടക്കു കിഴക്കായി വീടിനു മുകളില്‍ ടാങ്ക് പണിയരുത്. ഇവിടെ വെള്ളടാങ്കുണ്ടാക്കുകയെങ്കില്‍ താഴെയായേ പാടൂ.

വീടിന്റെ പ്രധാന വാതില്‍ വയറോ ഇതുപോലെയുള്ള മറ്റേതെങ്കിലും സാധനങ്ങളോ കൊണ്ടു തടസപ്പെടുത്തരുത്. അതുപോലെ കോറിഡോറിന് ഉള്ളിലേയ്ക്കു നീങ്ങിയാണ് വാതിലെങ്കില്‍, അതായത് ഇടുങ്ങിയ കോറിഡോര്‍ കഴിഞ്ഞാണ് വാതിലെങ്കില്‍ കോറിഡോറിനു മധ്യത്തിലായി ചെടിച്ചട്ടി വയ്ക്കുന്നതു നന്നായിരിയ്ക്കും.

വീട് ക്ഷേത്രമാണെന്നു പറയും. ഇതില്‍ ആവശ്യമില്ലാത്തവ കുന്നു കൂട്ടിയിടരുത്. ഇത് സാമ്പത്തികബാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കും.

അക്വേറിയം പണമുണ്ടാക്കാന്‍ സഹായിക്കുന്ന വാസ്തുവിദ്യയാണെന്നു പറയാം. വീടിന് ഐശ്വര്യവും ഊര്‍ജവുമുണ്ടാകും. ഇതിലെ വെള്ളം വൃത്തിയായിരിയ്ക്കണം. മീനുകള്‍ ആരോഗ്യമുള്ളവയായിരിയ്ക്കണം.

 

Loading...

Leave a Reply

Your email address will not be published.

More News