Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 11:05 pm

Menu

Published on February 9, 2015 at 11:33 am

“ആഷിക് അബു പറയുന്നത് തന്നെ ശരി…എല്ലാരും കൈയടിക്കു..”-ആഷിഖ് അബുവിനെയും റിമാ കല്ലിങ്കലിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

veekshanam-article-against-ashiq-abu-and-rima-kallingal

സംവിധായകന്‍ ആഷിക് അബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.കൊക്കയ്ന്‍ കേസില്‍ ആഷിക്കിനെയും റിമയെയും ഉള്‍പ്പെടുത്തി വിവാദങ്ങള്‍ക്കെതിരെയുള്ള ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകളെ വിമര്‍ശിച്ചാണ് വീക്ഷണത്തിന്റെ ലേഖനം. ‘ആഷിക് അബു പറയുന്നത് തന്നെ ശരി…എല്ലാരും കൈയടിക്കു’.. എന്ന തലക്കെട്ടിലാണ്  ലേഖനം എഴുതിയിരിക്കുന്നത്.നടിയും ആഷിക് അബുവിന്റെ ഭാര്യയുമായ റിമാ കല്ലിങ്കലിനേയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. പി.സജിത് കുമാറാണ് ലേഖനം എഴുതിയിരിക്കുന്നത്. പോകുന്നിടത്തെല്ലാം റിമയെ കൈപിടിച്ച് കൂടെ കൂട്ടുന്നത് ഭാര്യ വഴി തെറ്റിപോകാതിരിക്കാനാണ് ലേഖനത്തില്‍ പറയുന്നു. സിനിമകള്‍ പരാജയപ്പെടുന്നതിനാല്‍ സംവിധായകന്‍ എന്ന പേര് നിലനിര്‍ത്താനാണ് ഫേസ്ബുക്ക് പോസ്റ്റുകളിട്ട് ആഷിക് ആളുകളുടെ കൈയടി നേടുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ആഷിക് അബു നടത്തുന്ന പൊടിക്കൈകളാണ് ഇതൊക്കെയെന്നും ഇതൊന്നും അറിയാതെ ഇതിനു താളം വച്ചുകൊടുക്കുന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മന്ദബുദ്ധികളാണെന്നും വീക്ഷണം പരിഹസിക്കുന്നു.കേരളത്തിലെ കഞ്ചാവിന് ആദ്യമായി ബ്രാന്‍ഡ് നെയിം നല്‍കിയത് ആഷിക് ഇടുക്കി ഗോള്‍ഡ് എന്ന സിനിമയിലൂടെയാണെന്നും ലേഖനം പറയുന്നു .ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരെ മന്ദബുദ്ധികളെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ലേഖനം എഴുതിയിരിക്കുന്നത്. മന്ത്രി മാണിക്കെതിരെ ഫേസ്ബുക്കില്‍ എന്റെ വക 500(#entevaka500) എന്ന ക്യാമ്പയിനുമായി രംഗത്തെത്തിയ ഉപയോക്താക്കളെയാണ് മന്ദബുദ്ധികള്‍ എന്ന് വിളിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News