Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:55 am

Menu

Published on July 25, 2015 at 1:34 pm

ടിവി ന്യൂ വീണ്ടും പ്രതിസന്ധിയില്‍… വീണ ജോര്‍ജ്ജ് രാജിവച്ചു

veena-george-resigned-from-tv-new-report

കൊച്ചി: ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ ടിവി ന്യൂ ചാനല്‍ കടുത്ത പ്രതിസന്ധിയിലേയ്ക്ക്.മാനേജ്‌മെന്റിന്റെ നയങ്ങളോടുള്ള എതിര്‍പ്പിനെ തിടര്‍ന്ന് ചാനലിന്റെ വാര്‍ത്താ മേധാവിയായിരുന്ന വീണ ജോര്‍ജ്ജ് രാജിവച്ചു. കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റേയും എംഎ യൂസഫ് അലിയുടേയുംനേതൃത്വത്തിലായിരുന്നു ടിവി ന്യൂ ചനല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ടിവി നൗ എന്ന് ആദ്യം പേരിട്ടെങ്കിലും ദേശീയ ചാനലിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ടിവി ന്യൂ എന്ന് പേര് മാറ്റുകയായിരുന്നു. ഇന്ത്യാവിഷനിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഭഗത് ചന്ദ്രശേഖര്‍ ആയിരുന്നു ആദ്യം ചാനലിന്റെ മേധാവി. എന്നാല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഭഗത് സ്ഥാനമൊഴിഞ്ഞു. മാസങ്ങളോളം ശമ്പളം ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് ചാനല്‍ പിന്നീട് അടച്ചുപൂട്ടി. അതിന് ശേഷമാണ് വീണ ജോര്‍ജ്ജിനെ എക്‌സിക്യൂട്ടീവ് എഡിറ്ററായി കൊണ്ടുവന്ന ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News