Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:43 pm

Menu

Published on November 26, 2014 at 2:54 pm

ബോളിവുഡ് നടി വീണാമാലിക്കിനും ഭര്‍ത്താവിനും 26 വര്‍ഷം തടവുശിക്ഷ

veena-malik-media-mogul-get-26-years-in-jail-for-blasphemy

ഇസ്ലാമബാദ്: ടെലിവിഷന്‍ പരിപാടിയില്‍ പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടിയും പാകിസ്ഥാന്‍കാരിയുമായ വീണാമാലിക്കിനും ജിയോ ടി വി ഉടമയായ ഭര്‍ത്താവിനും 26 വര്‍ഷം തടവുശിക്ഷ. വിധിച്ചു.കഴിഞ്ഞ മെയിൽ ജിയോ ടെലിവിഷനിലൂടെ ഒരു ഭക്തിഗാനത്തിനൊപ്പം വീണയും ഭർത്താവ് അസദ് ബഷീർ ഖാൻ ഖട്ടക്കുമായി വിവാഹം കഴിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച്  സംപ്രഷണം ചെയ്തതിനെതിരെയാണ് നടപടി. പരിപാടി സംപ്രേഷണം ചെയ്യാൻ അനുവദിച്ചതിന് ജിയോ ജാങ് ഗ്രൂപ്പിന്റെ ഉടമയായ മിർ ഷക്കിൽ ഉർ റഹ്മാനും  പരിപാടിയിൽ അതിഥിയായെത്തിയ ഷൈയ്ഷ്ട വാഹിദിക്കും ജഡ്ജി ഷാബാസ് ഖാൻ 26 വർഷത്തെ തടവ്ശിക്ഷ വിധിച്ചു. ഇവർക്കെതിരെ 1.3 കോടി പാകിസ്ഥാൻ രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഇത്രയും തുക അടയ്ക്കാനായില്ലെങ്കിൽ അവരുടെ വസ്തുവകകൾ വിറ്റ് പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.നാല് പേരും മതനിന്ദ നടത്തിയതായി നാൽപത് പേജുള്ള വിധിയിൽ കോടതി വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്യാനും കോടതി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രതികൾക്ക് ഗിൽജിറ്റ്-ബാൾട്ടിസ്ഥാനിലെ ഹൈക്കോടതിയിൽ അപ്പീലിന് പോകാനാകും.ഇവർ നാലു പേരും ഇപ്പോൾ പാകിസ്ഥാന് പുറത്താണെന്നാണ് റിപ്പോർട്ടുകൾ. റഹ്മാൻ യു.എ.ഇയിലാണ് താമസിക്കുന്നത്. തീവ്രവാദ സംഘടനകളിൽ നിന്നും ഭീഷണി ലഭിക്കുന്നതിനാൽ മറ്റ് മൂന്നു പേരും വിദേശത്തേക്ക് പോയിരിക്കുകയാണ്. എന്നാണ് അറസ്റ്റ് രേഖപ്പെടുത്തുക എന്ന കാര്യം വ്യക്തമല്ല. വാഹിദിയും ജിയോ ഗ്രൂപ്പും സംഭവം വിവാദമായപ്പോൾ തന്നെ മാപ്പ് അപേക്ഷിച്ചിരുന്നെങ്കിലും രാജ്യത്തെ തീവ്രവാദികൾ അത് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. കറാച്ചി ഇസ്ലാമബാദ് എന്നിവിടങ്ങളിലുൾപ്പടെ നിരവധി പട്ടണങ്ങളിൽ ഇവർക്കെതിരെ മതനിന്ദ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News