Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:44 pm

Menu

Published on October 23, 2014 at 12:22 pm

വെജിറ്റേറിയന്മാര്‍ക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത കുറവെന്ന് പഠനം

vegetarian-could-damage-a-mans-fertility

സസ്യഭോജികള്‍ക്ക് മാംസാഹാരം കഴിക്കുന്നവരേക്കാൾ കുട്ടികളുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. അമേരിക്കയിലെ ലോമ ലിന്‍ഡ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടുപിടിത്തം. 2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ മാംസ്യാഹാരം കഴിക്കുന്ന 443 പേരേയും സസ്യാഹാരം മാത്രം കഴിക്കുന്ന 31 പേരേയുമുൾപ്പെടുത്തിയാണ് പഠനം നടത്തിയത്. പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ആഹാരക്രമം പാലിക്കുന്നയാളിന് വിവിധ രോഗങ്ങളില്‍ നിന്ന് മുക്തിയും ജീവിത ദൈര്‍ഘ്യം കൂടുകയും ചെയ്യുന്നുണ്ടെങ്കിലും അതേസമയം അത് അയാളുടെ ലൈംഗിക ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നുവെന്ന് പഠനം പറയുന്നു.സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് മാസ്യാഹാരവും കൂടി കഴിക്കുന്നവരേക്കാള്‍ ബീജത്തിന്റെ എണ്ണം കുറവായിരിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. സസ്യഭോജികളുടെ ബീജത്തിന്റെ ശക്തി 30 ശതമാനം കുറവാണ്. ബീജത്തിന്റെ ചലനവേഗതയും എണ്ണവും ഇവരില്‍ മിശ്രഭോജികളേക്കാള്‍ വളരെ കുറവാണെന്നും പഠനം വെളിപ്പെടുത്തുന്നു.മാംസാഹരികള്‍ക്ക് മില്ലി ലിറ്ററില്‍ 70 മില്യണ്‍ കൗണ്ട് ഉള്ളപ്പോള്‍ സസ്യാഹാരികള്‍ക്ക് 50 മില്യണ്‍ കൗണ്ട് മാത്രമാണുള്ളത്. ഇതില്‍ തന്നെ സസ്യാഹാരികള്‍ക്ക് മൂന്നിലൊന്ന് മാത്രം സജീവമായ ബീജാണുക്കളാണ് ഉള്ളതെങ്കില്‍ മാംസാഹാരികളുടെ 60 ശതമാനം ബീജാണുക്കളും സജീവമാണ്.ഇന്ന് വന്ധ്യത എന്ന തീരാദുഃഖത്തിനടിമപ്പെടുന്ന ദമ്പതികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരികയാണ്.

Loading...

Leave a Reply

Your email address will not be published.

More News