Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:05 am

Menu

Published on November 29, 2014 at 12:12 pm

രണ്ട് ലക്ഷത്തിന് ബെൻസ് ;ബസ്സിന്‌ വില ഒന്നര ലക്ഷം;2000 മോഡല്‍ കാറിനും വാനിനും ഏറ്റവുംകൂടിയവില അരലക്ഷത്തില്‍ താഴെ;ഡൽഹിയിൽ സെക്കന്‍ഡ്‌ ഹാന്‍ഡ്‌ വാഹനങ്ങളുടെ ചാകര

vehicles-older-than-15-years-to-be-banned-in

ന്യൂഡല്‍ഹി :  വളരെ കുറഞ്ഞ വിലയിൽ സെക്കന്‍ഡ്‌ ഹാന്‍ഡ്‌ വാഹനങ്ങൾ സ്വന്തമാക്കാൻ ഇനി ഡൽഹിയിൽ പോയാൽ മതി.ബെൻസ് കാറുമുതൽ ബസുവരെ വൻ വിലകുറവിലാണവിടെ കിട്ടുന്നത്.15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഡല്‍ഹി നഗരത്തിലൂടെ ഓടിക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി വന്നതുകൊണ്ടാണ്  ഡല്‍ഹിയില്‍ വാഹന വില കുത്തനെ ഇടിഞ്ഞത്‌.2000 മോഡല്‍ കാറിനും വാനിനും ഏറ്റവുംകൂടിയവില അരലക്ഷത്തില്‍ താഴെ മാത്രമാണ്. ഉപയോഗിച്ച കാറു വില്‍പ്പന കേന്ദ്രങ്ങളില്‍ 1999 മോഡല്‍ സെന്‍കാറിന്റെ വില 30,000 രൂപ വരെയായി.കരോള്‍ ബാഗ്‌, നാരായണ തുടങ്ങിയ കാര്‍ മാര്‍ക്കറ്റില്‍ പഴയവാഹനങ്ങളുടെ തള്ളികയറ്റമാണ്‌. ടയോടളട കൊറോള, ടാറ്റാ സഫാരി, മാരുതി, ബന്‍സ്‌ എന്നിവയാണ്‌ മാര്‍ക്കറ്റില്‍ കെട്ടിക്കിടക്കുന്നത്‌.ഡല്‍ഹി നഗരത്തില്‍ ദിനംപ്രതി ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഹരിത ട്രൈബ്യൂണല്‍ ഇത്തരമൊരു നിരോധന നിര്‍ദേശം നല്‍കിയത്. ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവോടെ 10 ലക്ഷം വാഹനങ്ങള്‍ ഡല്‍ഹി റോഡുകളില്‍ നിന്ന് പുറത്താകുമെന്ന് ഡല്‍ഹി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഉത്തരവ് ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെടുക്കാമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇരുചക്ര, മുച്ചക്ര, നാലുചക്ര വാഹനമുള്‍പ്പെടെ വലുതും ചെറുതുമായ ഏതു വാഹനവും 15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ളതാണെങ്കില്‍ ഇനി ഡല്‍ഹി നഗരത്തിലൂടെ ഓടാന്‍ കഴിയില്ല. ഡല്‍ഹിയില്‍ കൂടുതല്‍ വാഹനങ്ങളും സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഉപയോഗിച്ചാണ് ഓടുന്നത്. അവയ്ക്കും പുതിയ ഉത്തരവ് ബാധകമാണ്. കൂടാതെ, പ്ലാസ്റ്റിക്കോ ഇലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളോ തുറസ്സായ സ്ഥലത്ത് കത്തിക്കാനും അനുവാദമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ടാര്‍ ചെയ്ത റോഡുകളില്‍ ഗതാഗതം സാധാരണ നിലയില്‍ നടക്കണമെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു ഗതാഗതം തടസപ്പെടുത്തരുതെന്നും ഉത്തരവില്‍ പറയുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരമാണ് ഡല്‍ഹി. പ്രധാനപ്പെട്ട റോഡുകളാണെങ്കിലും മിക്കവയിലും വഴിയരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടാകും. കൂടാതെ ഉള്ളിലുള്ള റോഡുകളില്‍ ഒരു വരി ഗതാഗതത്തെ പോലും തടസപ്പെടുത്തുന്ന രീതിയിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും. നിരോധന നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് ഹരിത ട്രൈബ്യൂണല്‍ താക്കീത് നല്‍കി. വാഹന നിരോധനത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News