Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:39 am

Menu

Published on December 1, 2015 at 9:23 am

വര്‍ഗീയ പരാമര്‍ശം:വെള്ളാപ്പള്ളിക്കെതിരെ കേസ്

vellappally-natesan-faces-action-over-hate-speech

തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പോലീസ് കേസെടുത്തു.കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ ഐപിസി 153 (എ) പ്രകാരമാണ് കേസെടുത്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ കേസ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കത്തിന്റെയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെയും മറ്റ് രാഷ്ട്രീയ നേതാക്കളുടെയും ആവശ്യത്തിന്റെയും പശ്ചാത്തലത്തിലാണ് കേസ് എടുക്കാന്‍ തീരുമാനിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News