Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 2:13 pm

Menu

Published on October 15, 2017 at 10:50 am

വേങ്ങരയില്‍ വിജയം കെ.എന്‍.എ. ഖാദറിനൊപ്പം; യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു

vengara-by-election-2017-udf-victory

മലപ്പുറം: രാഷ്ട്രീയകേരളം ഉറ്റുനോക്കിയ വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന് വിജയം. 23,310 വോട്ടുകള്‍ക്കാണ് ഖാദര്‍ എല്‍.ഡി.എഫിലെ പി.പി ബഷീറിനെ പരാജയപ്പെടുത്തിയത്.

വോട്ടു വിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായെങ്കിലും വേങ്ങര നിയമസഭാ മണ്ഡലം ഒരിക്കല്‍ക്കൂടി യു.ഡി.എഫിനൊപ്പം നിന്നു. ഭൂരിപക്ഷത്തില്‍ ഉണ്ടായ ഇടിവ് യു.ഡി.എഫിന് വന്‍ തിരിച്ചടിയാണ്. കഴിഞ്ഞ തവണ പി.കെ കുഞ്ഞാലിക്കുട്ടി 38,057 വോട്ടുകള്‍ക്ക് വിജയിച്ചിടത്താണ് ഖാദറിന്റെ ഭൂരിപക്ഷം 25,000 ല്‍ താണിരിക്കുന്നത്.

കെ.എന്‍.എ. ഖാദര്‍ ആകെ 65,227 വോട്ടു നേടിയപ്പോള്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ 41,917 വോട്ടുമായി രണ്ടാമതെത്തി. ബി.ജെ.പി സ്ഥാനാര്‍ഥി ജനചന്ദ്രനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി എസ്.ഡി.പി.ഐയുടെ കെ.സി. നസീര്‍ മൂന്നാം സ്ഥാനം നേടുന്നതിനും തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.

യു.ഡി.എഫിന് വോട്ടു വിഹിതത്തിലും കാര്യമായ കുറവുണ്ടായി. 2016ല്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 72,181 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണയത് 65,227 ആയി കുറഞ്ഞു. 6954 വോട്ടിന്റെ കുറവാണുണ്ടായത്. ഇക്കഴിഞ്ഞ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടിക്ക് ഇവിടെ 63,138 വോട്ടു ലഭിച്ചിരുന്നു. എതിര്‍സ്ഥാനാര്‍ഥി കെ.പി. ഇസ്മയിലിനേക്കാള്‍ 38,237 വോട്ടിന്റെ ഭൂരിപക്ഷമാണ് വേങ്ങര കുഞ്ഞാലിക്കുട്ടിക്കു നല്‍കിയത്.

ബി.ജെ.പിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എസ്ഡിപിഐ മൂന്നാമതെത്തിയതും ശ്രദ്ധേയമായി. എസ്.ഡി.പി.ഐയുടെ കെ.സി. നസീര്‍ 8648 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പിയുടെ ജനചന്ദ്രന് ലഭിച്ചത് 5728 വോട്ടു മാത്രം. 2016ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന പി.ടി. അലി ഹാജിക്ക് 7055 വോട്ടു ലഭിച്ച മണ്ഡലമാണ് വേങ്ങര. ഇത്തവണ 1327 വോട്ടിന്റെ കുറവ്.

Loading...

Leave a Reply

Your email address will not be published.

More News