Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:30 pm

Menu

Published on October 11, 2017 at 10:27 am

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്ങോടെ തുടക്കം

vengara-election-started

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ടു മണിക്കൂറിൽ 14.58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 165 പോളിംഗ് ബൂത്തുകളാണുള്ളത്. ആർക്കാണ് വോട്ടു ചെയ്തതെന്ന് വോട്ടർക്ക് കാണാനുള്ള വിവി പാറ്റ് സംവിധാനവും എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്.

1.7 ലക്ഷം വോട്ടർമാരാണ് വേങ്ങരയിലുള്ളത്. രണ്ടു സ്വതന്ത്രരടക്കം 6 സ്ഥാനാർത്ഥികളും. മൊത്തം 170009 വോട്ടര്മാരുള്ള മണ്ഡലത്തിൽ 87750 പുരുഷന്മാരും 82529 സ്ത്രീകളുമാണ്. ഒപ്പം 178 പ്രവാസി വോട്ടുകളുമുണ്ട്. ഞായറാഴ്ചയാണ് വോട്ടെണ്ണൽ.കെ.എൻ.എ.ഖാദർ (യുഡിഎഫ്), പി.പി.ബഷീർ (എൽഡിഎഫ്), കെ.ജനചന്ദ്രൻ (എൻഡിഎ), കെ.സി.നസീർ (എസ്ഡിപിഐ), ഹംസ കറുമണ്ണിൽ (സ്വതന്ത്രൻ), ശ്രീനിവാസ് (സ്വതന്ത്രൻ) എന്നിവരാണ് സ്ഥാനാർഥികൾ.

നിയോജകമണ്ഡലം ഉണ്ടാകുന്നതിനു മുമ്പും ശേഷവും മുസ്ലിം ലീഗ് മാത്രം ജയിച്ചിട്ടുള്ള മണ്ഡലത്തിൽ മുസ്‌ലിം ലീഗ് എം.എൽ.എ ആയ പി.കെ.കുഞ്ഞാലിക്കുട്ടി ലോകസഭയിൽ എത്തിയതിനെ തുടർന്നുണ്ടായ രാജിയാണ് വേങ്ങരയെ ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News