Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:22 pm

Menu

Published on June 7, 2017 at 10:36 am

ഭക്ഷണം അവനവന്റെ തിരഞ്ഞെടുപ്പ്; താന്‍ മാംസഭുക്കെന്ന് വെങ്കയ്യ നായിഡു

venkaiah-naidu-on-ban-on-sale-of-cattle-for-slaughter

മുംബൈ: താനൊരു മാംസഭുക്കാണെന്നും ബീഫ് നിരോധന വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ ഖേദിക്കുന്നുവെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു. ഭക്ഷണം അത് കഴിക്കുന്നവരുടെ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശാപ്പിനുള്ള കാലിവില്‍പന നിരോധനവും ബീഫ് വിഷയവും രാജ്യവ്യാപകമായി ചര്‍ച്ചചെയ്യുമ്പോഴാണ് മുതിര്‍ന്ന ബി.ജെ.പി നേതാവു തന്നെ താനൊരു മാംസഭുക്കാണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

എല്ലാവരേയും സസ്യഭുക്കുകളാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ട എന്നും തീരുമാനിക്കേണ്ടത് അത് കഴിക്കുന്നവരാണ്. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

താന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താന്‍ ഒരു മാംസഭുക്കുമാണ്, എന്നിട്ടും താന്‍ ബി.ജെ.പിയുടെ പ്രസിഡന്റായി. ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Loading...

Leave a Reply

Your email address will not be published.

More News