Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 11:34 pm

Menu

Published on October 20, 2014 at 3:33 pm

മോട്ടൊ എക്‌സിന്റെ വില കുത്തനെ കുറച്ചു

verizon-moto-x-2014-gets-big-price-cut

ന്യൂഡല്‍ഹി: ആദ്യതലമുറയിലെ മോട്ടോ എക്‌സിന്റെ വില കുറച്ചതിനു പിന്നാലെ മോട്ടോ ജിയുടെ വില വെട്ടിക്കുറച്ച് മോട്ടറോള. 11,999 രൂപയില്‍നിന്ന് 9,999 രൂപയായാണ് വില കുറഞ്ഞത്.പുറത്തിറങ്ങിയ സമയം 13,999 രൂപയായിരുന്നു വില. വില്‍പനയില്‍ റെക്കോഡ് സൃഷ്ടിച്ച മോട്ടോ ഇയും 6,299 രൂപ എന്ന പുതിയ വിലക്ക് ഫ്ളിപ്കാര്‍ട്ടിലൂടെ വാങ്ങാം. 8ജിബിയുടെ മോട്ടോ ജിയുടെ വിലയും മോട്ടറോള വെട്ടിക്കുറച്ചിട്ടുണ്ട്. 12,499 രൂപയായിരുന്ന ഫോണിന്റെ ഇപ്പോഴത്തെ വില 8,999 ആണ്.4.7 ഇഞ്ച് ടച്ച് സ്‌ക്രീൻ, ആൻഡ്രോയ്ഡ് കിറ്റ് കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഡ്യുവൽ കോർ 1.7 ജി.എച്ച്.ഇസഡ് പ്രൊസസ്സർ, 10 മെഗാപിക്‌സൽ റിയർ ക്യാമറ, 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 2 ജിബി റാം തുടങ്ങിയവ ഈ ഫോണിന്റെ സവിശേഷതകളിൽ ചിലതാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ആൻഡ്രോയ്ഡിൽ അധിഷ്ഠിതമായ മോട്ടൊ എക്‌സ് ലോഞ്ച് ചെയ്തത്. ഈ വർഷം മാർച്ചിലാണ് ഇത് ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയത്. സെക്കൻഡ് ജനറേഷനിൽപ്പെട്ട മോട്ടൊ എക്‌സ് സ്മാർട്ട്‌ഫോണുകൾ മോട്ടൊറോള അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. ആദ്യ ജനറേഷനേക്കാൾ മികച്ച ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കാന്‍ ദീപാവലിക്ക് അവസരമൊരുക്കുകയാണ് മോട്ടേറോള ഈ വിലക്കുറവിലൂടെ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News