Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ജെ സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ഐ വി ശശിക്ക്. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്‍ക്കാണ് പുരസ്‍കാരം.നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്രപ്രവര്‍ത്തനത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഉത്സവം ആണ് ഐ വി ശശി സംവിധാനം ചെയ്‍ത ആദ്യ ചിത്രമായി അറിയപ്പെടുന്നത്. പിന്നീട് അവളുടെ രാവുകള്‍, തൃഷ്‌ണ, അഹിംസ, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഇണ, മൃഗയ, ദേവാസുരം തുടങ്ങി 150ഓളം സിനിമകള്‍ സംവിധാനം ചെയ്‍തു.1982 ല്‍ ആരൂഡം എന്ന സിനിമ മികച്ച ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് ദേശീയ പുരസ്‌കാരം നേടി. 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങള്‍ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി. 1989 ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടി.
Leave a Reply