Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:26 am

Menu

Published on January 6, 2017 at 9:43 am

നടന്‍ ഓംപുരി അന്തരിച്ചു

veteran-indian-actor-om-puri-passes-away

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി (66) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വെച്ചാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.ഹരിയാനയിലുള്ള അംബാലയിലാണ് ഓം പുരി ജനിച്ചത്. 1950 ഒക്ടോബര്‍ 18നായിരുന്നു ജനനം. ഹരിയാനയിലും പഞ്ചാബിലും താമസം. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ സര്‍വകലാശാലയിലായിരുന്നു പഠനം. ദില്ലിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചു.

ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ അമേരിക്കന്‍, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി അഭിനയിച്ചിട്ടുണ്ട്. മൈ സണ്‍ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോള്‍ ഓഫീസ്സര്‍ (2001) എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിദേശ സിനിമകള്‍.

ഘാഷിരാം കോട്വല്‍ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി അഭിനയജീവിതം തുടങ്ങിയത്. 1976ലായിരുന്നു ഇത്. അംരീഷ് പുരി, നസീറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിത പാട്ടീല്‍ തുടങ്ങിയ പ്രശസ്തരെല്ലാം ഓം പുരിയുടെ സഹപ്രവര്‍ത്തകരായിരുന്നു. ഭവനി ഭവായ് (1980), സദ്ഗതി (1981), അര്‍ദ് സത്യ (1982), മിര്‍ച്ച് മസാല (1986), ധാരാവി (1992). തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് ഓം പുരി. കഴിഞ്ഞില്ല രണ്ട് മലയാള ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായി രമ്യ കൃഷ്ണന്‍ പ്രധാന വേഷം ചെയ്ത സമീപകാല ചിത്രമായ ആടുപുലിയാട്ടം, പ്രവാചകന്‍ എന്നിവയാണ് ഓം പുരിയുടെ മലയാള ചിത്രങ്ങള്‍.ഹിന്ദി സിനിമയിലെ വിഖ്യാതവില്ലൻ അമരീഷ് പുരി അദേഹത്തിന്‍റെ സഹോദരനാണ്.

Loading...

Leave a Reply

Your email address will not be published.

More News