Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:35 am

Menu

Published on January 22, 2015 at 5:40 pm

‘ഐ’യിലെ പാതി പ്രതിഫലം പാവപ്പെട്ട കുട്ടികള്‍ക്ക് നൽകി വിക്രം ..!!

vickram-donated-half-of-his-salary-earned-from-i-to-a-school

മൂന്ന് വര്‍ഷത്തെ കഠിന പ്രയത്‌നം കൊണ്ടാണ്  ഐ എന്ന സിനിമ വിക്രം പൂർത്തിയാക്കിയത്. ഈ ചിത്രത്തിനുവേണ്ടി കഥാപാത്രങ്ങള്‍ക്കനുസരിച്ച് തന്റെ ശരീരം രൂപപ്പെടുത്തിയെടുക്കുന്നതിനും മറ്റും മറ്റാരും തയ്യാറാവാത്ത പല സാഹസികതകളും വിക്രം സ്വീകരിച്ചു.അതുപോലെ തന്നെ ചിത്രത്തിന് ലഭിച്ച പ്രതിഫലത്തിന്റെ പകുതി വിക്രം ജീവകാരുണ്യത്തിനായി മാറ്റിവച്ചുവെന്നാണ് പുതിയ വാര്‍ത്ത. വിക്രം  വര്‍ഷങ്ങളായി ജീവകാരുണ്യപ്രവര്‍ത്തനവും സാമൂഹ്യസേവനവും നടത്തുന്ന വിക്രം ഫൗണ്ടേഷന്‍ മുഖേനയാണ് പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഒപ്പം ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിദ്യാസുധ എന്ന സ്ഥാപനത്തിനുമാണ് വിക്രം ഈ പണം ചെലവഴിക്കുക എന്നാണ് അറിയുന്നത്.ചിത്രത്തിൽ നിന്നും നിന്നും ഇത്രയും വലിയുരു തുക ലഭിച്ചതുകൊണ്ട് മാത്രമല്ല താനിങ്ങനെ സേവനത്തിനിറങ്ങിയത് .വന്നവഴിമാറക്കുവാൻ  കഴിയില്ലെന്നും ഇത്തരമൊരുസേവനം ചെയ്തത് തന്നെ നന്നാക്കുവാനാണെന്നുമാണ് ഇതേകുറിച്ച് ചോടിച്ചറിഞ്ഞ മാധ്യമ പ്രവർത്തകരോട് താരം പ്രതികരിച്ചത്.രജനിയുടെ വഴി പിന്തുടര്‍ന്ന് സൂര്യയും വിജയും അജിത്തുമെല്ലാം ജീവകാരുണ്യപ്രവര്‍ത്തനത്തിനായി സമയം കണ്ടെത്താറുണ്ട്.ഇതേപാത തന്നെ യാണ് ഇപ്പോൾ വിക്രമും പിന്തുടരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News