Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:37 am

Menu

Published on June 20, 2018 at 12:53 pm

കുട്ടികളുടെ വീഡിയോ ഗെയിമുകളോടുള്ള അമിതാസക്തി ഒരു മാനസികരോഗം; ലോകാരോഗ്യ സംഘടന

video-game-addiction-will-affect-kids

അവധിക്കാലം വന്നാൽ കുട്ടികൾ പാടത്തും പറമ്പത്തുമെല്ലാം കൂട്ടുകാരോടോത്തു കളിച്ചിരുന്ന കാലമെല്ലാം കഴിഞ്ഞു ഇപ്പോൾ വിരിച്ച്വൽ റിയാലിറ്റിയാണ് ഇവിടെ വീഡിയോ ഗെയിമുകളാണ് കുട്ടികളുടെ ഇഷ്ട വിനോദം.എന്നാൽ ഇത്തരം വീഡിയോ ഗെയിമുകളോടുള്ള കുട്ടികളുടെ അമിതാസക്തി ഒരു മാനസികരോഗമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന.

വീഡിയോ ഗെയിമുകളോടുള്ള അമിതമായ ആസക്തി മാനസികരോഗമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പുതുക്കിയ International Classification of Disease റിപ്പോര്‍ട്ടിലാണ് വീഡിയോ ഗെയിമുകള്‍ക്കായി ഒരുപാട് സമയം ചിലവഴിക്കുന്നത് കളിക്കുന്നവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ കുട്ടികളിൽ ഇത് തുടങ്ങുന്നതിന്റെ ലക്ഷണങ്ങളും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. അത് പ്രകാരം കുട്ടികളിൽ വീഡിയോ ഗെയിമുകളില്ലാതെ മറ്റ് യാതൊരു വിഷയത്തിലും താല്‍പര്യമില്ലാതിരിക്കുക.

അതോടൊപ്പം മാനസികമായും വ്യക്തി ജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പഠനത്തെയും ജോലിയെയും വരെ ദോഷകരമായി ബാധിക്കും. ഉറക്കമില്ലായ്മ, ദഹനപ്രശ്നങ്ങള്‍, കായികബലം കുറയുക തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും.

ഏതായാലും ശാസ്ത്രീയ പഠനങ്ങള്‍ക്കു ശേഷം പുറത്തു വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ടിനെ അതീവ ഗൗരവത്തോടെയാണ് ആരോഗ്യവിദഗ്ദ്ധര്‍ കാണുന്നത്. പക്ഷെ വീഡിയോ ഗെയിമുകളെ പേടിയോടെ കാണേണ്ട കാര്യമില്ലെന്നും കളിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് കുട്ടികളോട് ഒരുതരം സ്റ്റിഗ്മ വെച്ചു പുലര്‍ത്തേണ്ട ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടന എടുത്ത് പറഞ്ഞിട്ടുണ്ട്. അമിതമായ ഉപയോഗത്തിൽ നമ്മുടെ കുട്ടികളിൽ ഒരൽപം ശ്രദ്ധ കാണിക്കേണ്ടത് അത്യാവശ്യമാണ്.

Loading...

Leave a Reply

Your email address will not be published.

More News