Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:16 am

Menu

Published on June 17, 2017 at 4:19 pm

നിയമത്തിന്റെ സംരക്ഷണം കന്നുകാലികള്‍ക്ക് മാത്രമോ; ഈ ആനയുടെ കഷ്ടപ്പാട് കരളലിയിക്കുന്നത്

video-of-an-elephant-struggling-to-drag-a-huge-log-in-assam

ദിസ്പൂര്‍: മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കശാപ്പ് നിരോധന വിജ്ഞാപനം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഭക്ഷണ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുന്നതുമായിരുന്നു വിജ്ഞാപനം. എന്നാലിതാ മൃഗങ്ങളോട് കാണിക്കുന്ന വലിയ ക്രൂരതകള്‍ക്കെതിരെ സര്‍ക്കാര്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ തെളിയിക്കുന്നത്.

ആസാമില്‍ നിന്നുള്ള ഒരു പിടിയാനയുടെ വീഡിയോയാണിത്. ഒരു ഭീമന്‍ തടിവലിക്കാന്‍ ഈ ആന അങ്ങേയറ്റം കഷ്ടപ്പെടുന്നതാണ് വീഡിയോയിലുള്ളത്. മൊന്‍ദീപ് എം. ഗോഗോയ് എന്നയാളാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിഗ്ബോയി ടൗണില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള ദേഹിംഗ് വനത്തില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.

ആസാമി ഭാഷയിലുള്ള കുറിപ്പിനൊപ്പമാണ് മൊന്‍ദീപ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശിവസാഗറില്‍ നിന്ന് മാര്‍ഘെരിറ്റയിലേക്ക് പോകുന്ന വഴിയില്‍ പഞ്ചാലി-ദഗ്ബോയി റോഡിലാണ് താന്‍ ഈ ദൃശ്യം കണ്ടതെന്ന് അദ്ദേഹം പറയുന്നു.

അമ്മയാനയും കുട്ടിയാനയുമാണ് ദൃശ്യത്തിലുള്ളത്. ആനയുടേയും കുട്ടിയുടേയും വേദനയ്ക്ക് സാക്ഷിയാകേണ്ടി വന്നത് തന്നെ വളരെയേറെ ദു:ഖിപ്പിച്ചു. സാങ്കേതിക വിദ്യകള്‍ ഏറെ വികസിച്ച ഇക്കാലത്ത് നമ്മുടെ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വീഡിയോ ഫോര്‍വേഡ് ചെയ്തുവെന്ന് പ്രൊജക്ട് എലിഫെന്റ് ഡയറക്ടര്‍ ആര്‍.കെ ശ്രീവാസ്തവ പറഞ്ഞു. സംഭവത്തില്‍ ആസാം വനം വകുപ്പ് മന്ത്രി പ്രമീള റാണി ബ്രഹ്മ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News