Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:02 am

Menu

Published on August 20, 2015 at 11:11 am

തടി കുറയ്ക്കാൻ വീഡിയോ ഗെയിം ശീലമാക്കൂ….

videogame-help-you-lose-weight

തടി കുറഞ്ഞുകിട്ടാനായി പല മാര്‍ഗങ്ങളും നമ്മള്‍ പരീക്ഷിക്കാറുണ്ട്. ജിമ്മില്‍ പോയും , വ്യായാമം ചെയ്തും , എന്തിന് പട്ടിണി കിടന്നുവരെ തടികുറയ്ക്കാൻ ശ്രമിക്കാറുണ്ട്.എന്നാൽ ഇനി അതിന്റെയൊന്നും ആവശ്യമില്ല.ഒരു വീഡിയോ ഗെയിം ശീലമാക്കിയാല്‍ എളുപ്പം വണ്ണം കുറയ്ക്കാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പ്ലൈമൗത്ത് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ . ടെട്രിസ് എന്നറിയപ്പെടുന്ന ടൈലുകള്‍ നിറയ്‌ക്കുന്ന വീഡിയോ ഗെയിമാണ് ഇതിന് നിങ്ങളെ സഹായിക്കുന്നത്.
മനുഷ്യന്റെ മടിയും ആര്‍ത്തിയുമാണ് വണ്ണം കൂടാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതായി പഠനസംഘം വിലയിരുത്തുന്നത്. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യാനും മറ്റും മടി കാണിക്കുന്നവര്‍ ഭക്ഷണക്കാര്യത്തിലും മദ്യപാനത്തിന്റെ കാര്യത്തിലുമൊക്കെ അത്യാര്‍ത്തി പ്രകടിപ്പിക്കാറുണ്ട്. ഇതെല്ലാം ഒരാള്‍ക്ക് സമ്മാനിക്കുക അമിത വണ്ണമാണ്.മടിയും ആര്‍ത്തിയും കുറയ്ക്കാന്‍ ടെട്രിസ് വീഡിയോ ഗെയിം ശീലമാക്കിയാല്‍ മതിയെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ജാക്കി ആന്‍ഡ്രേഡ് പറയുന്നു.വീഡിയോ ഗെയിമില്‍ ഏറെനേരം ശ്രദ്ധ പതിപ്പിക്കുമ്പോള്‍ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമേണ കുറയും. കൂടാതെ മദ്യം, സിഗററ്റ്, പാല്‍ക്കാപ്പി തുടങ്ങിയവയോടുള്ള ആസക്തിയും പതുക്കെ ഇല്ലാതാകുമെന്നും പഠനസംഘം പറയുന്നു. കുറച്ചുകാലം കൊണ്ടുതന്നെ മടിയും ആര്‍ത്തിയും ഇല്ലാതാകുകയും ശരീരവണ്ണം കുറയാന്‍ തുടങ്ങുമെന്നും പഠനത്തില്‍ വ്യക്തമായതായി ജാക്കി ആന്‍ഡ്രേഡ് പറയുന്നു. 18നും 27നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. അഡിക്‌ടീവ് ബിഹേവിയര്‍സ് എന്ന ജേര്‍ണലില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിതച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News