Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:26 pm

Menu

Published on November 11, 2014 at 10:48 am

പിന്നണി ഗായകന്‍ വിധു പ്രതാപിൻറെ മ്യൂസിക് ആൽബം ‘നങ്ങേലി’ പുറത്തിറങ്ങി

vidhu-prathaps-new-music-video-nangeli

പിന്നണി ഗായകന്‍ വിധു പ്രതാപിൻറെ പുതിയ മ്യൂസിക് ആൽബം പുറത്തിറങ്ങി. മലയാളത്തിലെ ആദ്യത്തെ അക്കപെല്ലോ സോംഗാണ് നങ്ങേലി. വിധു പ്രതാപ് പാടി അഭിനിച്ച പാട്ടിന് യൂട്യൂബില്‍ നല്ല സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.കള്ള് ഷാപ്പിന്റെ പശ്ചാത്തലത്തില്‍ വിധുവും സംഘവും ആടിത്തിമിര്‍ക്കുന്നതാണ് ഈ ഗാനത്തിലുള്ളത്. ഒരു സംഗീത ഉപകരണത്തിന്റെയും സഹായമില്ലാതെയാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്.ബുള്‍സ് ഐ പ്രൊഡക്ഷന്‍ നിര്‍മിച്ചിരിക്കുന്ന ആല്‍ബത്തില്‍ സംഗീതം നല്‍കിയിരിക്കുന്നത് മനു രമേശാണ്. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. ബുള്‍സ് എസ് പ്രൊഡക്ഷന്‍ നിര്‍മിച്ചിരിക്കുന്ന ആല്‍ബം ഇന്നലെ ലാല്‍ ജോസാണ് റിലീസ് ചെയ്തത്.കാവ്യാ മാധവനും മോഹന്‍ലാലും ലാല്‍ജോസും ചേര്‍ന്ന് നല്‍കിയ ആല്‍ബത്തിന്റെ പ്രമോഷനും സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണങ്ങള്‍ ലഭിച്ചു.

Loading...

Leave a Reply

Your email address will not be published.

More News