Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 9:54 pm

Menu

Published on November 14, 2016 at 12:40 pm

‘ഞങ്ങള്‍ സെല്‍ഫിയെടുക്കാറില്ല….’വിവാഹമോചനവാര്‍ത്തയോടെ പ്രതികരിച്ച് വിദ്യാ ബാലന്‍

vidya-balan-on-rumours-surrounding-her-marriage

വിവാഹമോചനം, പ്രണയം, പ്രണയത്തകര്‍ച്ച .. എന്തുമാകട്ടെ.. ഗോസിപ്പിന് ബോളിവുഡില്‍ ഒരു പഞ്ഞവുമില്ല.വിദ്യാ ബാലനും ഭര്‍ത്താവുമാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. വിദ്യാ ബാലനും ഡിസ്‌നി ഇന്ത്യയുടെ മുന്‍ മേധാവിയുമായ സിദ്ധാര്‍ഥ് റോയ് കപൂറും വിവാഹമോചനത്തിന്റെ വക്കിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ഗോസിപ്പുകളോടും അഭ്യൂഹങ്ങളോടും ഇതുവരെ പ്രതികരിക്കാതിരുന്ന താരം ഇപ്പോള്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

‘ലോകം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കാകില്ല. ചിലപ്പോള്‍ ഞങ്ങളൊരിക്കലും സെല്‍ഫിയെടുക്കാത്തതുകൊണ്ടാകാം ആളുകള്‍ ഇങ്ങളെ പറയുന്നത്. ഞങ്ങള്‍ സെല്‍ഫിയെടുക്കാറില്ല, കൈകള്‍ കോര്‍ത്ത് നടക്കാറില്ല. ഒരു നല്ല ദാമ്പത്യജീവിതത്തിന് ഇതുരണ്ടും അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങളെ ഒരു പരിപാടിക്കും ഒരുമിച്ച് കാണാറില്ലല്ലോ എന്ന് ചോദിക്കുന്നവരുണ്ട്. എന്റെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകരും മറ്റും ഒരുമിച്ച് കൂടുന്ന പാര്‍ട്ടിയില്‍ ഞാന്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടോ? അദ്ദേഹത്തിന് അറിയാത്തവര്‍ പങ്കെടുക്കുന്ന പാര്‍ട്ടിക്ക് അദ്ദേഹമെന്തിന് വരണം?്‌വിവാഹജീവിതത്തിന്റെ നാലാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കുന്നിടത്തോളം കാലം ഈ ഗോസിപ്പുകളോട് പ്രതികരിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.’രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2012ലാണ് വിദ്യയും സിദ്ധാര്‍ഥും വിവാഹിതരായത്.

സ്വന്തമായി ബിസിനസ് തുടങ്ങാന്‍ അടുത്തിടെയാണ് സിദ്ധാര്‍ഥ് ഡിസ്‌നി ഇന്ത്യയുടെ സിഇഒ,എംഡി സ്ഥാനം രാജി വെച്ചത്.കഹാനി 2 ആണ് വിദ്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സുജോയ് സിങ് സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലറില്‍ ദുര്‍ഗാ റാണി സിങ് ആയാണ് വിദ്യയെത്തുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്.ശ്രീജിത് മുഖര്‍ജിയുടെ ബീഗം ജാനിന്റെ ചിത്രീകരണത്തിരക്കിലാമ് വിദ്യയിപ്പോള്‍. സാഹിത്യകാരി കമലാ സുരയ്യയായി വിദ്യ സ്‌ക്രീനിലെത്തും. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

Loading...

Leave a Reply

Your email address will not be published.

More News