Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 11:05 am

Menu

Published on January 12, 2017 at 11:35 am

വിദ്യാ ബാലന്‍ കമലിന്റെ ആമിയാകില്ല; കാരണം!

vidya-balan-pulls-out-of-biopic-of-controversial-poetess-kamalasurayya-madhavikutty-kamal-film

മലയാളത്തിന്റെ പ്രിയ കഥാകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ‘ആമി’ എന്ന ചിത്രത്തില്‍ നിന്ന് ബോളിവുഡ് താരം വിദ്യാ ബാലന്‍ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്.

മലയാളി ആരാധകര്‍ ആകംക്ഷയോടെ കാത്തിരുന്ന കമലിന്റെ ആമി എന്ന സിനിമയില്‍ അഭിനയിക്കാനില്ലെന്ന് വിദ്യ അറിയിക്കുകയായിരുന്നു. നടിയുടെ ഔദ്യോഗിക വക്താവാണ് കമല്‍ ചിത്രത്തില്‍ നിന്നും വിദ്യ പിന്മാറിയതായി അറിയിച്ചത്.

വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരിക്കുന്നത്. തിരക്കഥയില്‍ കമലിനും വിദ്യ ബാലനും ഇടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥ ആദ്യം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ വിദ്യ ബാലന് ഇഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ചിത്രം ചെയ്യാമെന്നേറ്റതും.

എന്നാല്‍ അവസാനഘട്ട മിനുക്കുപണിയില്‍ വേറെ ചിലതൊക്കെ കമല്‍ കൂട്ടിച്ചേര്‍ത്തു. ആ കൂട്ടിച്ചേര്‍ത്ത ഭാഗത്തോട് വിദ്യ ബാലന് താല്‍പ്പര്യമില്ലാത്തതാണ് സിനിമയില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍പ് പല തവണനീണ്ടുപോയ പ്രോജക്ട് ആണ് ആമി. 2015 സെപ്തംബറില്‍ ആരംഭിക്കും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ചിത്രത്തിനായി കമല്‍ മുംബൈയിലെത്തുകയും സംഗീതം അടക്കമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്തതുമാണ്. ചിത്രത്തിനായി വിദ്യ മലയാളം പഠിക്കുന്നുവെന്നും വാര്‍ത്ത വന്നിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യയുടെ പിന്മാറ്റം.

ഇത് രണ്ടാം തവണയാണ് വിദ്യ മലയാളത്തിലെത്തി അവസാനനിമിഷം പിന്മാറുന്നത്. അതും രണ്ടാം തവണയും കമല്‍ ചിത്രത്തില്‍ തന്നെ. 2003 ല്‍ കമല്‍ സംവിധാനം ചെയ്യാനിരുന്ന ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യാ ബാലന്‍ സിനിമാ ലോകത്തേക്ക് അരങ്ങേറേണ്ടിയിരുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും ദിലീപും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ പിന്നീട് ഇത് പാതി വഴിയില്‍ മുടങ്ങുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News