Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:19 pm

Menu

Published on November 29, 2016 at 3:57 pm

റേഡിയോ ജോക്കിയായി വിദ്യാ ബാലന്‍….

vidya-balan-to-star-in-tumhari-sulu

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ അതീവജാഗ്രത പുലര്‍ത്തുന്നയാളാണ് വിദ്യാ ബാലന്‍. ഓരോ കഥാപാത്രവും വിദ്യ അവതരിപ്പിക്കുന്ന രീതിയും വ്യത്യസ്തമാണ് അതിനാല്‍ തന്നെയാണ് വിദ്യയുടെ കഥാപാത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കഹാനി 2വിലെ വിദ്യയുടെ കഥാപാത്രം ദുര്‍ഗ റാണി സിങ്ങാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. വിദ്യ തന്നെ കേന്ദ്രകഥാപാത്രമായെത്തിയ കഹാനിയുടെ രണ്ടാം ഭാഗമാണ് കഹാനി 2.

ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് വിദ്യയിപ്പോള്‍. വിദ്യയുടെ അടുത്ത ചിത്രത്തിന്റ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുലോചന എന്ന റേഡിയോ ജോക്കിയായാണ് വിദ്യ ഇനി വേഷമിടുക. തുമാരി സുലു എന്നാണ് ചിത്രത്തിന്റെ പേര്. സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിദ്യ ബാഗ് ചിയില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും സുലോചനയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.എല്ലിപ്‌സിസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മകളെ തേടിയിറങ്ങുന്ന അമ്മയുടെ കഥ പറയുന്ന സസ്‌പെന്‍സ് ത്രില്ലറാണ് കഹാനി 2. കാണാതായ ഭര്‍ത്താവിനെ അന്വേഷിച്ച് കൊല്‍ക്കത്തയിലെത്തുന്ന ഗര്‍ഭിണിയായാണ് ആദ്യഭാഗത്തില്‍ വിദ്യയെത്തിയത്. ഡിസംബര്‍ രണ്ടിനാണ്  ചിത്രം റിലീസ് ചെയ്യുക.സാഹിത്യകാരി കമലാ സുരയ്യയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ കമലയെ അവതരിപ്പിക്കുന്നതും വിദ്യ തന്നെയാണ്.ഏതായാലും സീരിയസ് കഥാപാത്രങ്ങള്‍ക്കിടെ വിദ്യയുടെ രസകരമായ ഒരു സുലോചനക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Loading...

Leave a Reply

Your email address will not be published.

More News