Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:45 pm

Menu

Published on January 17, 2018 at 12:15 pm

കമലിന് മറുപടി നല്‍കാന്‍ ഉദ്ദേശമില്ല; ആമി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാ ബാലന്‍

vidya-balans-reply-on-director-kamal-controversial-remark

മലയാളത്തിന്റെ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിദ്യാ ബാലനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് സംവിധായകന്‍ കമല്‍.

ആമിയില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറിയതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും വിദ്യയായിരുന്നു ആമി ആയിരുന്നതെങ്കില്‍ ചിത്രത്തില്‍ കുറച്ച് ലൈംഗികത കടന്നു വരുമായിരുന്നുവെന്നും ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞിരുന്നു.

കമലിന്റെ ഈ പരാമര്‍ശം ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. ചിത്രത്തില്‍ മാധവിക്കുട്ടിയുടെ വേഷത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് വിദ്യയെയായിരുന്നു. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പിന്നീട് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

കമലിന്റെ പരാമര്‍ശത്തിന് പ്രതികരണവുമായി വിദ്യ രംഗത്തെത്തി. ഇതിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും പ്രത്യേകിച്ച് താന്‍ എല്ലാം അവസാനിപ്പിച്ച സ്ഥിതിയ്ക്ക് കമലിന് മറുപടി നല്‍കാന്‍ ഉദ്ദേശമില്ലെന്നും വിദ്യയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വിദ്യക്ക് പകരം ആമിയില്‍ മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി എത്തിയത്. കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വത്യാസങ്ങള്‍ കാരണമാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്നായിരുന്നു വിദ്യയുടെ വിശദീകരണം. എന്നാല്‍ കമല്‍ പറയുന്നത് ബാഹ്യപ്രേരണകള്‍ കാരണമാണെന്നാണ്.

വിദ്യയ്ക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയെ അല്ല മഞ്ജു ചെയ്തിരിക്കുന്നത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. താന്‍ പോലും ശരിക്ക് ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്. എന്നാല്‍ മഞ്ജു വന്നതിനാല്‍ സാധാരണ തൃശ്ശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി എന്നും കമല്‍ പറഞ്ഞിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. അങ്ങനെയുള്ളൊരു കലാകാരിയാകാന്‍ എന്തുകൊണ്ടും വിദ്യാ ബാലനെക്കാള്‍ ചേരുന്നത് മഞ്ജു തന്നെയാണെന്നതായിരുന്നു കമല്‍ പറഞ്ഞത്.

ഈ പരാമര്‍ശത്തിനു പിന്നാലെ കമലിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിദ്യയെ പോലെ കഴിവുള്ള ഒരു നടിയെ അപമാനിക്കുന്ന തരത്തിലായിരുന്നു കമലിന്റെ വാക്കുകളെന്ന് പലരും വിലയിരുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News