Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:00 am

Menu

Published on October 23, 2015 at 11:24 am

ഇന്ന് വിജയദശമി; വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി

vidyarambham-2015

തിരുവനന്തപുരം: ഇന്ന് വിജയദശമി. കുരുന്നുകള്‍ക്ക് അക്ഷരമധുരം നല്‍കി സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. എറണാകുളത്തെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭം കുറിക്കാന്‍ നിരവധി കുഞ്ഞുങ്ങളെത്തി. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്‍മദേശമായ തിരൂരിലെ തുഞ്ചന്‍ പറമ്പിലുമായി ആദ്യാക്ഷരം കുറിക്കാന്‍ നിരവധി കുരുന്നുകളെത്തി. എല്ലാ തവണത്തെ പോലെയും ഇത്തവണയും എഴുത്തുകാരും സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖരുമാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്‌. ക്ഷേത്രങ്ങള്‍ക്ക് പുറമെ വിവിധ സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും ചില ക്രൈസ്തവ ദേവാലയങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തും നിരവധി ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ എഴുത്തിനിരുത്ത് ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിക്കുന്നതിന് സമാനമായാണ് വിലയിരുത്തപ്പെടുന്നത്. പല ക്ഷേത്രങ്ങളിലും പുലര്‍ച്ചെ രണ്ട് മണിക്ക് പൂജക്ക് വെച്ച പുസ്തകങ്ങള്‍ എടുത്തതിന് ശേഷം എഴുത്തിനിരുത്തിന് വേണ്ടി നാല് മണിയോടെ പ്രത്യേക പൂജ നടന്നു.

mumbai-vidyarambham.jpg.image.784.410

Loading...

Leave a Reply

Your email address will not be published.

More News