Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:22 pm

Menu

Published on December 11, 2014 at 10:00 am

ബാര്‍ കോഴ: കെ.എം. മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു

vigilance-has-to-take-case-against-km-mani

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം.മാണിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. പൂജപ്പുര സ്പെഷ്യൽ വിജിലൻസ് സെല്ലാണ് കേസെടുത്തത്. കോഴത്തുകയിൽ 50 ലക്ഷം രൂപ മാണിയുടെ വീട്ടിൽ കൊണ്ട് ചെന്ന് കൈമാറി എന്ന ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവർ അന്പിളിയുടെ മൊഴിയെ തുടർന്നാണിത്. എഫ്,ഐ,ആർ രജിസ്റ്റർ ചെയ്ത കാര്യം നാളെ കേസ് പരിഗണിക്കുന്പോൾ വിജിലൻസ് ഹൈക്കോടതിയെ അറിയിക്കും.  അന്വേഷണ ഉദ്യോഗസ്ഥനു സ്ഥിതി ബോധ്യപ്പെട്ടാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസെടുക്കാമെന്ന് ലളിതകുമാരി കേസില്‍ സുപ്രീംകോടതി വിധിയുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണു കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. വൈക്കം വിശ്വന്‍, വി.എസ്. സുനില്‍ കുമാര്‍ എന്നവര്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി പരിഗണിക്കുന്ന സമയത്തും ഇതു നിയമപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നതും കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലിന്‍സിനെ പ്രേരിപ്പിച്ചു. ഇതിനോടകം ഒമ്പതുപേരില്‍നിന്നു വിജിലന്‍സ് മൊഴിയെടുത്തിട്ടുണ്ട്. ബാര്‍ ഓണേഴ്സ് അസോസിയേഷന്റെ യോഗങ്ങളുടെ മിനിറ്റ്സിലും ഇതു സംബന്ധിച്ച സൂചനകളുണ്ട്. ഇക്കാര്യങ്ങള്‍ വിജിലന്‍സ് ഗൗരവമായി പരിഗണിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഇതു സംബന്ധിച്ചു വിജിലന്‍സ് മേധാവി ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു

Loading...

Leave a Reply

Your email address will not be published.

More News