Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 8:23 pm

Menu

Published on May 9, 2015 at 10:04 am

ബാര്‍ കോഴ: കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

vigilance-questions-mani-in-bar-bribery-case

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു.കോവളം ഗസ്റ്റ്ഹൗസിൽ വെച്ച് വിജിലൻസ് എസ്.പി ആർ സുകേശനാണ് ചോദ്യം ചെയ്തത്. വൈകീട്ട് ഏഴിന് ആരംഭിച്ച ചോദ്യംചെയ്യല്‍ ഒരു മണിക്കൂര്‍ നീണ്ടു.ബിജു രമേശും ഡ്രൈവര്‍ അമ്പിളിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാണിയെ ചോദ്യം ചെയ്തത്.നേരത്തേ ക്വിക് വെരിഫിക്കേഷന്‍െറ ഭാഗമായി ധനമന്ത്രിയുടെ ഒൗദ്യോഗികവസതിയായ പ്രശാന്തിയിലത്തെി വിജിലന്‍സ് സംഘം മൊഴിയെടുത്തിരുന്നു. ബാര്‍ ഉടമകള്‍ വന്നുകണ്ടിട്ടില്ളെന്ന മൊഴിയില്‍ മാണി ഉറച്ചുനിന്നു. സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാണിക്ക് ബാറുടമകള്‍ പണം നല്‍കിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നാണ് ബിജുവിന്റെ ആരോപണം. എന്നാല്‍ ബാറുടമകള്‍ ഇത് നിഷേധിച്ചിട്ടുണ്ട്. നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന വിജിലന്‍സിന്റെ ആവശ്യം ബാറുടമകള്‍ അംഗീകരിച്ചിട്ടില്ല.വിജിലന്‍സിന് നല്‍കിയ രഹസ്യമൊഴിയില്‍ എക്‌സൈസ് മന്ത്രി കെ ബാബു 5 കോടി രൂപ വാങ്ങിയെന്നും ശിവകുമാറും കോഴ വാങ്ങിയെന്നും ബിജു ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബിജുവിന്റെ ആരോപണത്തില്‍ മാണിക്കെതിരെ മാത്രമാണ് അന്വേഷണം നടക്കുന്നത്. നിലവിലെ കേസിന്റെ ഭാഗമായി ബാബുവിനെതിരെ പ്രാഥമിക അന്വേഷണവും നടക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News