Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:06 pm

Menu

Published on July 7, 2016 at 9:46 am

മുന്‍മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പിഎക്കെതിരെ വിജിലന്‍സ് കേസ്

vigilance-report-against-former-minister-cn-balakrishnan

തൃശൂര്‍: മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസ്. . ലിജോ ജോസഫ് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.ഇതേത്തുടര്‍ന്ന് തൃശൂര്‍ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് രാവിലെ ഏഴ് മണിക്ക് റെയ്ഡ് ആരംഭിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. അഴിമതി ആരോപണം നിലവിലുള്ള മറ്റ് മുന്‍ മന്ത്രിമാരുടെ പി.എ മാര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News