Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:39 pm

Menu

Published on February 16, 2018 at 3:53 pm

ഇനി ബ്രേക്കപ്പായെന്നൊന്നും പറയേണ്ട; ചുട്ടമറുപടിയുമായി വിഘ്‌നേഷും നയന്‍സും

vignesh-shivan-nayanthara-new-pic-goes-viral

തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ട് നാളേറെയായി. എന്നാല്‍ ഈ അടുത്തകാലത്ത് ഇരുവരും പിരിഞ്ഞെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത്തരക്കാര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും.

പ്രണയം ഉള്ളിലൊളിപ്പിച്ചുവച്ച പല മനസ്സുകളും സ്വയംമറന്നു പ്രണയം വെളിപ്പെടുത്തിയ ദിനം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഇരുവരും മനോഹരമായൊരു റൊമാന്റിക് ചിത്രം പങ്കുവെച്ച് എല്ലാവരെയും ഞെട്ടിച്ചത്. കാമുകന്‍ വിഘ്‌നേഷ് ശിവനുമൊത്തുള്ള നയന്‍സിന്റെ ചിത്രമാണ് വൈറലാകുന്നത്.

ഒരു മാളിനു പുറത്തു നിന്ന് നേര്‍ക്കുനേര്‍ നോക്കി ചേര്‍ന്നു നില്‍ക്കുന്ന നയന്‍ താരയും വിഘ്‌നേഷുമാണ് ചിത്രത്തിലുള്ളത്. രണ്ടുപേരുടെയും ഒരേ മോഡല്‍ ടീഷര്‍ട്ടില്‍ ഇരുവരുടെയും പേരിന്റെ ആദ്യ അക്ഷരവും കുറിച്ചിട്ടുണ്ട്.

ഇരുവരും ബ്രേക്കപ്പിന്റെ വക്കിലാണെന്നും ഉടന്‍ പിരിയുമെന്നും പ്രചരിപ്പിച്ചു നടന്നവര്‍ക്കെല്ലാം ചുട്ടമറുപടിയെന്നോണമാണ് ഇപ്പോള്‍ ചിത്രം പുറത്തു വന്നിരിക്കുന്നത്. ഇരുവരെയും കൂട്ടിയുള്ള ഗോസിപ്പുകള്‍ക്കും കുറവൊന്നും ഉണ്ടായിരുന്നില്ല.

ഇക്കാരണത്താല്‍ തന്നെയാകണം വാലന്റൈന്‍സ് ദിനത്തില്‍ ചിത്രങ്ങളൊന്നും പുറത്തുവിടാതെ തൊട്ടടുത്ത ദിവസം തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്.

ഇരുവരും പ്രണയത്തിലാണെന്നു ഗോസിപ്പുകള്‍ ഉയരാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറച്ചായെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാടു പറയാന്‍ ഇരുവരും തയാറായിട്ടുമില്ല. നേരത്തെയും വിശേഷ ദിവസങ്ങളില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും പുറത്തു വിട്ടിട്ടുണ്ട്.

നേരത്തെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെ നയന്‍താരയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിഘ്‌നേഷ് പറഞ്ഞിരുന്നു. നയന്‍ താരയുമായി തനിക്കുള്ള ബന്ധം തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്നും അതു പങ്കുവക്കുന്നതിനോടു താല്‍പര്യം ഇല്ലെന്നുമായിരുന്നു അന്നു പറഞ്ഞിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News