Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 9:03 am

Menu

Published on May 11, 2017 at 11:28 am

വ്യാജ മരണ വാര്‍ത്ത; പരാതി നല്‍കിയിട്ട് കാര്യമില്ലെന്ന് വിജയരാഘവന്‍

vijaya-raghavan-on-fake-death-news

കോട്ടയം: സലിം കുമാര്‍, മാമുക്കോയ, നടി സനുഷ തുടങ്ങിയ താരങ്ങളുടെ പേരില്‍ പ്രചരിച്ച വ്യാജവാര്‍ത്തകള്‍ നമ്മള്‍ മുന്‍പ് കണ്ടിട്ടുള്ളതാണ്. ഇത്തവണ ഇതിന് ഇരയായത് നടന്‍ വിജയരാഘവനായിരുന്നു.

കഴിഞ്ഞ ദിവസമാണ് വിജയരാഘവന്‍ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്. വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമായിരുന്നു പ്രചാരണം.

തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞ് മനസിലാക്കേണ്ട അവസ്ഥയിലായിരുന്നു വിജയരാഘവന്‍. ഇന്നലെ വൈകുവന്നേരത്തോടെയാണ് വിജയരാഘവന്റെ പേരില്‍ വ്യാജ മരണ വാര്‍ത്ത പ്രചരിച്ചത്.

എന്നാല്‍ ഈ വാര്‍ത്ത തന്നെ വാര്‍ത്ത ഞെട്ടിച്ചൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇതിനെ തമാശയായേ കാണുന്നുന്നുള്ളൂവെന്നും പരാതി നല്‍കിയിട്ടില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. പരാതി നല്‍കിയാലും പിടിക്കുമെന്ന് ഉറപ്പില്ല, ഇതിനുമുമ്പും ഇത്തരം കേസുകള്‍ ഉണ്ടായിട്ട് ആരെയും പിടികൂടിയില്ലല്ലോ? അദ്ദേഹം ചോദിക്കുന്നു.

ഇത് രാമലീല എന്ന പുതിയ സിനിമയിലെ ഒരു സീനിന്റെ ചിത്രമാണ്. അതില്‍ താന്‍ മരിച്ചിട്ട് ആംബുലന്‍സില്‍ വിലാപയാത്രയായി ബോഡി കൊണ്ടുപോകുന്ന രംഗമുണ്ട്. സഖാവായിട്ടാണ് അതില്‍ അഭിനയിക്കുന്നത്.

ഇതിനെക്കുറിച്ച് അദ്ദഹം പറയുന്നതിങ്ങനെ, ഞാന്‍ ഇന്നലെ അങ്കമാലിയില്‍ ഷാഫി ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് കോട്ടയത്തെ വീട്ടിലേക്ക് മടങ്ങും വഴി കൊച്ചിയില്‍ എന്റെ സഹോദരിയുടെ മകളുടെ വീട്ടില്‍ കയറി. അവിടെ വച്ച് മകനാണ് എന്നെ വിളിച്ചു പറയുന്നത്. ഇങ്ങനെയൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന്. അതിന് ഒരു മിനിറ്റ് മുമ്പ് അവന്‍ എന്നോട് സംസാരിച്ചതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവന്‍ പേടിച്ചില്ല. എനിക്കും പലരും വാട്‌സാപ്പ് വഴി വാര്‍ത്ത അയച്ചു തന്നു.

സംഭവത്തില്‍ തന്റെ ഡ്രൈവര്‍ക്കും ബന്ധുക്കള്‍ക്കുമാണ് ഏറ്റവും ബുദ്ധിമുട്ടുണ്ടായത്. സംഭവം സത്യമാണോ എന്നറിയാന്‍ അവരെയാണ് എല്ലാവരും വിളിച്ചിരുന്നത്. വാര്‍ത്ത വ്യാജമാണെന്നറിഞ്ഞതോടെ എല്ലാവരും എന്നെ വിളിക്കാന്‍ തുടങ്ങി. ഇന്നലെ രാത്രി ഒരു മണി വരെ കോളുകള്‍ വന്നുകൊണ്ടിരുന്നുവെന്നും പിന്നീട് ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നുവെന്നും വിജയരാഘവന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.

അതേസമയം, വ്യാജവാര്‍ത്ത മറ്റുള്ളവരുമായി ഷെയര്‍ ചെയ്ത എല്ലാവരുടെയും മേല്‍ സൈബര്‍ സെല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ അറിയിച്ചു.

 

Loading...

Leave a Reply

Your email address will not be published.

More News