Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:19 am

Menu

Published on July 26, 2016 at 5:18 pm

കാശ് കടം ചോദിച്ചപ്പോൾ നിവിന്‍ പച്ചക്കള്ളം പറഞ്ഞു എന്ന് വിക്രം

vikram-shares-funny-secrets-about-jayam-ravi-and-nivin-pauly

നിവിന്‍ പോളി തമിഴകത്തും ഇതിനോടകം സ്റ്റാറായിക്കഴിഞ്ഞു. തങ്ങളില്‍ ഒരാളായിട്ടാണ് തമിഴ് താരങ്ങളും നിവിനെ സ്വീകരിക്കുന്നത്. ഇത്തവണത്തെ ബിഹൈന്റ് വുഡ് ഗോള്‍ഡ് മെഡല്‍ 2016 എന്ന പരിപാടിയില്‍ നിവിന്‍ പോളിയ്ക്കാണ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചത്.ജൂലൈ 24 ന് ചെന്നൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ചിയാന്‍ വിക്രമാണ് പുരസ്‌കാരം നിവിന് സമ്മാനിച്ചത്. വേദിയില്‍ ഇരുവര്‍ക്കുമൊപ്പം ജയം രവിയും ഉണ്ടായിരുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളില്‍ നടന്ന ചില തമാശകളെ കുറിച്ച് വിക്രം വേദിയില്‍ സംസാരിക്കുകയുണ്ടായി.പുറത്തേക്ക് പോകുമ്പോള്‍ ഞാന്‍ കൈയ്യില്‍ കാശ് കരുതാറില്ല. അസിസ്റ്റന്‍സിനോട് കടം വാങ്ങിക്കാറാണ് പതിവ്. ഒരിക്കല്‍ ജയം രവിയോട് കടം ചോദിച്ചപ്പോള്‍ അദ്ദേഹം ഭാര്യയോട് പൈസയ്ക്ക് ചോദിക്കുന്നത് കണ്ടു. നിവിന്‍ പോളിയോട് ചോദിച്ചപ്പോള്‍ കൈയ്യില്‍ കാശില്ല എന്ന് നിവിന്‍ പച്ചക്കള്ളം പറഞ്ഞുവെന്നാണ് വിക്രം പറഞ്ഞത്.വിക്രമുമായുള്ള സൗഹൃദത്തെ കുറിച്ച് നിവിന്‍ പോളിയും വാചാലനായി. ദ സ്പരിറ്റ് ഓഫ് ചെന്നൈ എന്ന വിക്രമിന്റെ ആല്‍ബത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴുള്ള അനുഭവവും നിവിന്‍ പങ്കുവച്ചു.

Loading...

Leave a Reply

Your email address will not be published.

More News