Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 5:41 pm

Menu

Published on July 19, 2014 at 2:30 pm

വിക്രമാദിത്യനിലെ ഗാനങ്ങൾ പുറത്ത് വന്നു ; ചിത്രം 25 ന് തിയേറ്ററുകളിൽ

vikramadithyan-malayalam-movie-song

ദുൽഖർ സൽമാനെയും ഉണ്ണി മുകുന്ദനെയും  കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് അണിയിച്ചൊരുക്കിയ വിക്രമാദിത്യനിലെ  ഗാനങ്ങൾ പുറത്ത് വന്നു. വയലാർ ശരത് ചന്ദ്ര വർമ്മ,റഫീഖ് അഹമ്മദ്, അനിൽ പനച്ചൂരാൻ, സന്തോഷ്‌ വർമ്മ, മനു മൻജിത്ത്‌ എന്നിവരുടെ വരികൾക്ക് ബിജിപാലാണ് ഈണം നൽകിയിരിക്കുന്നത്. ചിത്രത്തിൽ രണ്ടാമതായി പുറത്ത് വന്ന ഗാനത്തിലെ പ്രധാന ആകർഷണം നമിത പ്രമോദാണ്. കൊങ്ങിണി പെണ്‍കുട്ടിയായാണ് വിക്രമാദിത്യനിൽ നമിതയെത്തുന്നത്. ഒരേ ദിവസം ജനിക്കുന്ന വിക്രമൻറെയും ആദിത്യൻറെയും കഥയാണ്‌ ചിത്രത്തിലുള്ളത്. സത്യസന്ധനും നല്ല സ്വഭാവവുമുള്ളയാളാണ് വിക്രമൻ. എന്നാൽ ആദിത്യൻ ഇതിൻറെ നേർവിപരീതവുമാണ്. ഏതു നേരവും പ്രശ്നങ്ങളായി കഴിയുന്ന ആദിത്യൻറെ ജീവിതത്തിലേക്ക് ദീപ്തി എന്ന പെണ്‍കുട്ടിയെത്തുന്നതോടെ ചിത്രം കൂടുതൽ രസകരമാകുന്നു.വിക്രമൻറെ വേഷത്തിൽ ഉണ്ണി മുകുന്ദനും, ആദിത്യൻറെ വേഷത്തിൽ ദുൽഖറും ദീപ്തിയായി നമിത പ്രമോദുമാണെത്തുന്നത്.ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33