Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:13 am

Menu

Published on December 26, 2017 at 2:58 pm

ഈ കുഞ്ഞിനോട് കൂട്ടുകൂടാനെത്തുന്നത് കുരങ്ങന്മാര്‍; ഇത് കര്‍ണാടകയിലെ മൗഗ്ലിക്കുഞ്ഞ്

village-boy-forges-bond-with-gang-of-monkeys

കാട്ടില്‍ മൃഗങ്ങള്‍ക്കൊപ്പം വളര്‍ന്ന മൗഗ്ലിയുടെ കഥ നമുക്ക് പറഞ്ഞുതന്നത് പ്രശ്‌സ്ത എഴുത്തുകാരനായിരുന്ന റുഡ്യാര്‍ഡ് കിപ്ലിങ്ങായിരുന്നു. ഇപ്പോഴിതാ മൗഗ്ലിയെന്ന കഥാപാത്രത്തിന് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും
നാട്ടുരൂപം.

കര്‍ണാടകയിലെ അല്ലാപൂര്‍ ഗ്രാമത്തിലെ രണ്ടുവയസ്സുകാരന്‍ സമര്‍ഥ് ബംഗാരി കൂട്ടുകൂടുന്നത് തന്റെ പ്രായമുള്ള കുട്ടികളോടല്ല, മറിച്ച് കുരങ്ങന്മാരോടാണ്. ദിവസം മുഴുവന്‍ കുരങ്ങുകളുമായി കൂട്ടുകൂടി നടക്കുന്നതാണ് സമര്‍ഥിന്റെ പതിവ്. മൗഗ്ലിയെ പോലെ ഈ കുട്ടി പക്ഷേ കാട്ടിലേക്കോടുകയല്ല, കുരുങ്ങുകള്‍ ഇവനെത്തേടി നാട്ടിലേക്കു പാഞ്ഞെത്തുകയാണ് പതിവ്.

സമര്‍ഥിന്റെ വീട്ടിലെത്തുന്ന കുരുങ്ങുകൂട്ടം, ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ പുതപ്പുകള്‍ നീക്കി തോണ്ടി വിളിച്ച് അവനെ ഉണര്‍ത്തും. പിന്നെ കളിക്കാനായി പുറത്തേക്കു വലിച്ചുകൊണ്ടുപോകും. കുരങ്ങുകൂട്ടത്തിനൊപ്പം കളിച്ചുരസിക്കുന്ന നാട്ടിലെ മൗഗ്ലിയെ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കാറുള്ളത്.

ആറുമാസം മുന്‍പാണു സമര്‍ഥിന് കുരങ്ങുകളുമായുള്ള ഈ ചങ്ങാത്തം തുടങ്ങിയതെന്ന് കര്‍ഷകരായ സമര്‍ഥിന്റെ മാതാപിതാക്കള്‍ പറയുന്നു. കരച്ചില്‍ നിര്‍ത്താന്‍ മുത്തശ്ശി കൊടുത്ത അപ്പക്കഷണം അവന്‍ വീടിനരികില്‍ മരത്തിലിരുന്ന കുരങ്ങിനു നല്‍കി. ഇതോടെയാണ് കുരങ്ങന്മാര്‍ സമര്‍ഥിനെ തേടിയെത്താന്‍ തുടങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News