Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:03 am

Menu

Published on September 16, 2014 at 3:09 pm

ശിവനെ പോലെ മൂന്നാം കണ്ണുമായി പിറന്ന ഒരത്ഭുത പശുകുട്ടിയുടെ കഥ

villagers-worship-a-cow-born-with-a-third-eye-because-they-believe-it-is-the-incarnation-of-hindu-deity-shiva

ശിവൻറെ അവതാരമായി  കണക്കാക്കുന്ന   ഈ  അത്ഭുത  പശുക്കുട്ടിയെ  ഒരു നോക്കുകാണാനും അനുഗ്രഹം വാങ്ങാനുമായി ആളുകളുടെ തിരക്കാണ്. തമിഴ്നാട്ടിലെ  കോലത്തൂർ പട്ടണത്തിലാണ്   ഇത്തരത്തിലൊരു   പശുക്കുട്ടി പിറന്നത്.സാധാരണ പശുക്കളിൽ നിന്നുമെല്ലാം വ്യതസ്ഥമായി  നെറ്റിയുടെ നടുവിലായി ഒരവയവം കൂടുതലായാണ്   ഈ പശുകുട്ടി ജനിച്ചത്. ഹൈന്ദവവരിലെ  ദൈവമായ  ഭഗവാൻ ശിവൻറെ  മൂന്നാം കണ്ണുമായി (തൃക്കണ്ണ്‍) പോലെയാണ് പശുകിട്ടിയെ  ഇത് കാണാൻ.   അതുകൊണ്ട് തന്നെ ശിവൻറെ അവതാരമായാണ്   ഗ്രാമവാസികൾ ഈ പശുക്കുട്ടിയെ  കാണുന്നത്. ഗ്രാമവാസികൾ നിത്യവും പ്രാർത്ഥനയും പൂജയും നടത്താറുണ്ട്. മൂന്ന് കണ്ണുകളുമായി പിറന്നതിനാൽ  ഈ പശുക്കുട്ടി സാക്ഷാൽ ശിവനാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും ഈ ഗ്രാമത്തിനും നാട്ടുകാർക്കും ഈ പശുക്കുട്ടി ഭാഗ്യം കൊണ്ടുവരുമെന്നുമാണ് ഗ്രാമവാസിയായ ഷർമിള പറയുന്നത്.ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരു മൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവന്‍ തൃക്കണ്ണു തുറന്നു നോക്കുന്ന വസ്‌തു ചാമ്പലാകുമെന്നാണ്‌ വിശ്വാസം. ഇതിൻറെ  ഉടമയായ രാജേഷ്‌ പറയുന്നത്  ഈ പശുകുട്ടി ഒരു ഭാഗ്യമാണ് എന്നാണ്.

miracle calf

miracle calf2

 

miracle calf1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News