Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:53 am

Menu

Published on March 4, 2015 at 12:03 pm

ചിലിയിലെ അഗ്നി പര്‍വ്വതം പൊട്ടിതെറിച്ചു

villarrica-volcano-erupts-in-southern-chile-thousands-flee

സാന്റിയോ: തെക്കന്‍ ചിലിയിലെ പ്രശസ്തമായ വില്ലോറിക്ക അഗ്നി പര്‍വ്വതം പൊട്ടിതെറിച്ചു.ചൊവ്വാഴ്ച രാവിലെയുണ്ടായ പൊട്ടിത്തെറിയിൽ 1,000 മീറ്റർ ചുറ്റളവിലേക്ക് ലാവാ പ്രവാഹം ഉണ്ടായി. ലാവയും ചാരവും 3,300 അടി ഉയരത്തിൽ പടർന്നതു കാരണം മേഖലയിലെ 3,000 താമസക്കാരെ മാറ്റി താമസിപ്പിച്ചു.പുകോൺ, കൊണാറിപെ തുടങ്ങിയ നഗരങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചെന്ന് ചിലി പോലീസ് അറിയിച്ചു. പൊട്ടിത്തെറിച്ച് 20 മിനിറ്റിനുള്ളിൽ ലാവ പ്രവാഹം അവസാനിച്ചു.പ്രവഹിക്കുന്ന നിരവധി  ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. 2,840 മീറ്റര്‍ ഉയരത്തിലുള്ള വില്ലറിക്ക ലോകത്തെ പ്രധാനപ്പെട്ട അഗ്‌നിപര്‍വതങ്ങളിലൊന്നാണ്. ഈ പര്‍വതത്തില്‍ വന്‍ ലാവ തടാകമുണ്ടെന്നാണ് സൂചന. നൂറുകണക്കിന് പേരാണ് വേനല്‍ക്കാലത്ത് ഈ മലകയറാന്‍ എത്താറ്. ചിലിയില്‍ 2000ത്തോളം അഗ്നി പര്‍വ്വതങ്ങളാണ് ആകെ ഉളളത്.

Loading...

Leave a Reply

Your email address will not be published.

More News