Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:40 am

Menu

Published on March 31, 2017 at 11:56 am

വിനായകന്റെ അഭിനയം മഴ പെയ്യുന്നത് പോലെ: ഫഹദ് ഫാസില്‍

vinayakan-act-like-rain-fall-in-kammatipaadam-says-fahadh-faasil

അഭിനേതാക്കള്‍ എന്ന നിലയില്‍ വിനായകനെയും ഫഹദിനെയും മുന്നില്‍ നിര്‍ത്തിയാല്‍ വിനായകനെയാവും താന്‍ തിരഞ്ഞെടുക്കുകയെന്ന് ഫഹദ് ഫാസില്‍. മഴ പെയ്യുന്നതും മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നതും രണ്ടും രണ്ടാണ്. തന്റെ അഭിനയം മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നത് പോലുമാകാം. വിനായകന്റെ അഭിനയത്തില്‍ പക്ഷേ മഴ മാത്രമേയുള്ളൂ. അത് നാച്വറലാണെന്നും ഫഹദ് അഭിപ്രായപ്പെട്ടു.

vinayakan-act-like-rain-fall-in-kammatipaadam-says-fahadh-faasil1

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് ഫാസില്‍ വിനായകനെ കുറിച്ച് മനസ് തുറന്നത്. കമ്മട്ടിപ്പാടത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീനുണ്ട്. ഗംഗ രാത്രിയില്‍ ഉയരത്തില്‍ കയറിയിരുന്ന് കൃഷ്ണനെ വിളിക്കുന്നത്. ‘എടാ കൃഷ്ണാ, ഗംഗയാടാ’ എന്ന്. അതൊന്നും ഒരു സംവിധായകന് പറഞ്ഞുകൊടുത്ത് ചെയ്യിക്കാന്‍ പറ്റുന്നതല്ല, ഫഹദ് പറയുന്നു.

കൂടാതെ കമ്മട്ടിപ്പാടത്തിലെ ദുല്‍ഖര്‍ അവതരിപ്പിച്ച കൃഷ്ണന്‍ എന്ന കഥാപാത്രം ചെയ്യാന്‍ തനിക്ക് ക്ഷണമുണ്ടായിരുന്ന കാര്യവും ഫഹദ് വെളിപ്പെടുത്തി. കമ്മട്ടിപ്പാടവും അന്നയും റസൂലും ഒരേസമയം തനിക്ക് ഓഫര്‍ ചെയ്ത പടങ്ങളാണ്. കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്റെ വേഷത്തിലേക്കായിരുന്നു ക്ഷണം. പക്ഷേ എനിക്ക് റസൂലിലായിരുന്നു താല്‍പര്യം, ഫഹദ് പറഞ്ഞു.

കൃഷ്ണനാവാന്‍ വീണ്ടും വിളിച്ചിരുന്നെങ്കിലും പോകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്ന് ഞാന്‍ ആ സമയത്തെ കൊച്ചി കണ്ടിട്ടില്ല. ഞാന്‍ കാണുമ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറുണ്ട്. കടവന്ത്രയില്‍ വമ്പന്‍ ഫല്‍റ്റുകളുണ്ട്. പിന്നെ ദുല്‍ഖറിനെപ്പോലെ എനിക്ക് കൃഷ്ണനാവാന്‍ പറ്റില്ല, ഫഹദ് കൂട്ടിച്ചേര്‍ത്തു.

vinayakan-act-like-rain-fall-in-kammatipaadam-says-fahadh-faasil2

പുതിയ ചിത്രമായ ടേക്ക് ഓഫിന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു. ടേക്ക് ഓഫിന്റെ അവസാനത്തെ സ്റ്റേജില്‍ ഭാഗമായാണ് ആളാണ് താന്‍. ഈ സിനിമയുടെ പ്രാരംഭചര്‍ച്ചകള്‍ നടക്കുമ്പോഴോ കഥ എഴുതുമ്പോഴോ താനില്ല.

താനും സംവിധായകന്‍ മഹേഷും വേറൊരു സിനിമയുടെ ചര്‍ച്ചയില്‍ ഇരിക്കുമ്പോഴാണ് ഈ ചിത്രത്തെക്കുറിച്ച് പറയുന്നത്. ‘രാജേഷേട്ടന്റെ പ്രൊഡക്ഷന്‍സില്‍ ആന്റോ ചേട്ടനുമായി ചേര്‍ന്ന് പാര്‍വതിയെയും ചാക്കോച്ചനെയും നായകനാക്കി ചെറിയൊരു പടം ചെയ്യുന്നു. അതിന്റെ കഥ വെറുതെ കേള്‍ക്കുമോ എന്നു ചോദിച്ചു.

അപ്പോള്‍ അതിന്റെ കഥാപാത്രങ്ങള്‍ പോലുമായിട്ടില്ല. പത്തൊമ്പത് നഴ്‌സുമാരുടെ പേപ്പര്‍ കട്ടിങ് ആണ് ആദ്യം കാണിച്ചുതന്നത്. നഴ്‌സുമാരുടെ നേതൃത്വം നിര്‍വഹിച്ച മറീനയെക്കുറിച്ചും പറഞ്ഞു. ഇവരുടെ കഥ കുറച്ച് ഫിക്ഷന്‍ കലര്‍ത്തി സിനിമയാക്കിയാല്‍ എങ്ങനെയുണ്ടാകും എന്നുചോദിച്ചു. എന്നെ സംബന്ധിച്ചടത്തോളം നടന്ന സംഭവങ്ങള്‍ സിനിമയാക്കുക ഇഷ്ടമുള്ള കാര്യമാണ്, ഫഹദ് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News