Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 5:28 pm

Menu

Published on October 12, 2015 at 10:42 am

മോഹന്‍ലാലിനെ കുറിച്ച് നടൻ വിനീത്…

vineeth-speaks-about-mohanlal

തന്റെ സിനിമാ ജീവിതത്തിന് വഴികാട്ടിയായത് മോഹന്‍ലാലിന്റെ വാക്കുകളായിരുന്നുവെന്ന് നടന്‍ വിനീത്. നാനയ്‍ക്കു വേണ്ടി തയ്യാറാക്കിയ മോഹനം ലാസ്യം മനോഹരം എന്ന ഫീച്ചറിലാണ് വിനീത് ഇക്കാര്യം പറയുന്നത്.

നമുക്ക് പാര്‍ക്കാന്‍‌ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു നഖക്ഷതങ്ങളുടെ നൂറാം ദിനാഘോഷച്ചടങ്ങുകളും. അന്നത്തെ വലിയ ഫംഗ്ഷനുകളില്‍ ഒന്നായിരുന്നു അത്. പക്ഷേ എനിക്കതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ കൂടി പങ്കെടുക്കുന്ന കോമ്പിനേഷന്‍ സീനുകളുടെ ചിത്രീകരണം നടക്കുകയാണ്. ഒരുതരത്തിലും എന്നെ പറഞ്ഞുവിടാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. എനിക്കു വിഷമമായി. അതറിഞ്ഞിട്ട് ലാലേട്ടന്‍ എന്നെ ആശ്വസിപ്പിച്ചു.

‘മോനേ, വര്‍ക്ക് ഈസ് ഫസ്റ്റ്. നമ്മുടെ കമ്മിറ്റ്മെന്റ്സും അതിനോടായിരിക്കണം. ഇത്തരം ഫംഗ്ഷനുകള്‍ ഇനിയും വരാം. പക്ഷേ ജോലിയോടുള്ള ആത്മസമര്‍പ്പണം നഷ്‍ടപ്പെട്ടാല്‍ നമുക്ക് ഒരിക്കലും അതിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല’പിന്നീടുള്ള എന്റെ സിനിമാ ജീവിതത്തിനു വഴികാട്ടിയായത് ലാലേട്ടന്റെ ആ വാക്കുകളായിരുന്നു – വിനീത് പറഞ്ഞു.

എന്റെ ഒരു ദുശീലം ഉപേക്ഷിച്ചതും ലാലേട്ടനെ മാതൃകയാക്കിയതുകൊണ്ടാണ്. സാധാരണ താരങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളുടെ പുറത്ത് അവര്‍ കഴിച്ച ഭക്ഷണസാധനങ്ങളും കഴുകാത്ത പാത്രങ്ങളും ഹോട്ട് കാരിയറുമെല്ലാം വാരിവലിച്ചിട്ടിരിക്കും. ഇത്രയും വൃത്തിഹീനമായ അന്തരീക്ഷം ഞാന്‍ സൃഷ്‍ടിച്ചിട്ടില്ലെങ്കിലും പാത്രം കഴുകിവയ്‍ക്കുന്ന ശീലം എനിക്കുമുണ്ടായിരുന്നില്ല. ഒരിക്കല്‍ ലാലേട്ടനൊടൊപ്പം ആഹാരം കഴിക്കാന്‍ ഇടവന്നപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ഭക്ഷണം കഴിക്കാനുപയോഗിച്ച പാത്രങ്ങളെല്ലാം അദ്ദേഹം കഴുകിവച്ചു. ഹോട്ട് കാരിയര്‍ പഴയപടി സെറ്റ് ചെയ്‍തു. എന്നിട്ടാണ് അത് പുറത്തുവച്ചത്. അതില്‍പ്പിന്നെയാണ് ഹോട്ടലില്‍നിന്നു പോലും ഭക്ഷണം ഓര്‍ഡര്‍ ചെയ്‍തുകഴിച്ചാല്‍ പാത്രം കഴുകിവയ്‍ക്കു്ന്ന ശീലം ഞാന്‍ ഉണ്ടാക്കിയെടുത്തത് – വിനീത് പറ‍ഞ്ഞു.

വളരെ സങ്കീര്‍ണ്ണമായ സീനുകളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ ഞാന്‍ പിന്തുടരുന്ന ഒരു രീതിയുണ്ട്. ആ സീനില്‍ ലാലേട്ടന്‍ എങ്ങനെയായിരിക്കും അഭിനയിക്കുക, എങ്ങനെ ഡയലോഗ് ഡെലിവറി ചെയ്യും എന്നൊക്കെ മനസ്സില്‍ കാണും.ഏകദേശരൂപം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ എന്റെ രീതിയില്‍ ഞാനത് അവതരിപ്പിക്കും. അത് എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട്. നമ്മുടെ പുതിയ തലമുറയ്‍ക്ക് ഫോളോ ചെയ്യാവുന്ന ഒരു ടെക്നിക്കാണിതെന്ന് എനിക്കു തോന്നുന്നു – വിനീത് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News