Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:41 pm

Menu

Published on December 16, 2017 at 3:15 pm

തീപ്പിടിച്ച കെട്ടിടത്തിന്റെ 23-ാം നിലയില്‍ നിന്നും യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍, വീഡിയോ വൈറൽ

viral-video-man-escaping-from-fire

ബീജിംഗ്: തീപ്പിടിച്ച കെട്ടിടത്തിന്റെ 23-ാം നിലയില്‍ നിന്നും യുവാവ് ചാടി അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മൊത്തം 25 നിലയുള്ള കെട്ടിടത്തിന്റെ 24-ാംനിലയിലാണ് തീപിടുത്തമുണ്ടായത്. തൊട്ടു താഴെയുള്ള അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ യുവാവാണ് ബാല്‍ക്കണിയിലെ കമ്പിയില്‍ തൂങ്ങി തൊട്ടുതാഴത്തെ അപ്പാര്‍ട്ട്മെന്റിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്. തെക്കന്‍ ചൈനയിലെ ചോങ്ഖ്വിങ് പട്ടണത്തില്‍ ഡിസംബര്‍ 13 നാണ് സംഭവം നടന്നത്. എന്നാല്‍ യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.

ഈ യുവാവ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മുകളില്‍ നിന്ന് തീയും കെട്ടിടാവശിഷ്ടങ്ങളും യുവാവിന്റെ മേല്‍ പതിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും പതറാതെ വകവെയ്ക്കാതെ അപ്പാര്‍ട്ട്മെന്റിന്റെ ചില്ല് തകര്‍ത്ത് കൊണ്ടിരിക്കുകയായിരുന്നു ഇയാൾ. എന്നാല്‍ ഏറെ നേരം ചവിട്ടിയിട്ടും ചില്ല് പൊട്ടിയില്ല. ഒടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ ഉള്ളിലൂടെ വന്ന് ചില്ല് തകര്‍ത്ത് ഇയാളെ രക്ഷിക്കുകയായിരുന്നു. വീഡിയോ കണ്ടു നോക്കൂ..

Loading...

Leave a Reply

Your email address will not be published.

More News