Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡമാസ്ക്കസ്: ചാവേർ ആക്രമണത്തിന് നിയോഗിക്കപ്പെട്ട യുവാവ് ഭയംകൊണ്ട് പൊട്ടിക്കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. ഉസ്ബക്കിസ്ഥാൻ സ്വദേശിയായ ജാഫർ എന്ന യുവാവാണ് ബോംബുകൾ നിറച്ച വാഹനത്തിനുള്ളിൽ നിന്ന് കരയുന്നത്.ബോംബുകൾ നിറച്ച വാഹനം സിറിയയിലെ ഒരു ഗ്രാമത്തിലേക്കോടിച്ചു കയറ്റി പൊട്ടിത്തെറിക്കുകയെന്ന ദൗത്യമായിരുന്നു ജാഫറിന് ഉണ്ടായിരുന്നത്.എന്നാൽ, വാഹനത്തിൽ കയറിയിരുന്ന ജാഫർ മരിക്കാനുള്ള ഭയംകൊണ്ട് പൊട്ടിക്കരഞ്ഞുപോയി. ഇതുകണ്ട മറ്റു ചാവേറുകൾ ജാഫറിനെ ആശ്വസിപ്പിച്ച് ‘ധൈര്യം’ പകരുന്നത് വിഡിയോയിൽ ദൃശ്യമാണ്.നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
സ്വയം പൊട്ടിത്തെറിക്കാനുള്ള ഊഴം വന്നപ്പോൾ ഭയന്നുപോയ ജാഫർ ആക്രമണത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചെങ്കിലും കൂടെയുള്ളവർ നിർബന്ധിച്ച് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിനുള്ളിലാക്കുകയായിരുന്നു.
–
–
Leave a Reply