Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:13 pm

Menu

Published on October 21, 2017 at 4:43 pm

വൈറലായി കോഹ്ലി- അനുഷ്ക പരസ്യച്ചിത്രം

virat-kohli-and-anushka-sharma-advertisement

ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്കയുടെയും പ്രണയവും അതേത്തുടർന്നുള്ള ഗോസിപ്പുകളും ഏറെ രസകരമാണ്. ആദ്യം ഇവർ പ്രണയത്തിലായി. തുടർന്ന് വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തകൾ വന്നു. രണ്ടുപേരും ഒരുമിച്ചു പല സ്ഥലങ്ങളിൽ വെച്ച് ഫോട്ടോ എടുക്കുകയും പാപ്പരാസികൾ അത് ആഘോഷിക്കുകയും എല്ലാം ചെയ്തു. പിന്നീടാണ് ഇരുവരും പിരിഞ്ഞു എന്ന രീതിയിൽ വാർത്തകൾ വന്നത്. രണ്ടുപേരും തെറ്റിയതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി. എന്നാൽ ഇപ്പോഴിതാ വീണ്ടും ഇവരുടെ പ്രണയത്തിന്റെയും വിവാഹത്തിന്റെയുമൊക്കെ വാർത്തകൾ ചൂടുപിടിക്കുകയാണ് ഇപ്പോൾ. ഒരു പരാസ്യചിത്രത്തിൽ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചതിന്റെ തുടർന്നാണ് വാർത്തകളിൽ ഇവർ വീണ്ടും വന്നു നിറഞ്ഞിരിക്കുന്നത്.

‘മാന്യവാർ’ പാർട്ടി വസ്ത്രങ്ങളുടെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഒരു വിവാഹം നടക്കുന്ന ചടങ്ങിനിടെ വധൂവരന്മാർ പറയുന്ന കാര്യങ്ങൾ ഊഹിച്ചെടുത്തു പറയുന്ന രംഗമാണ് ഇരുവരും പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ രണ്ടുപേരുടെയും അഭിനയം വെറും അഭിനയം മാത്രമായി പലർക്കും തോന്നിയിട്ടില്ല. ഈ വീഡിയോ ഏതായാലും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയുമാണ്. ഇരുവരും വിവാഹിതരാകുമോ എന്നതിലേക്കാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News