Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:51 pm

Menu

Published on February 3, 2016 at 11:43 am

കോലിയും അനുഷകയും വേർപിരിയുന്നു…?

virat-kohli-and-anushka-sharma-on-the-brink-of-a-break-up

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം താരം വിരാട് കോലിയും ബോളിവുഡ് നടി അനുഷക ശര്‍മ്മയും വേർപിരിയുന്നതായി വാർത്തകൾ.വിവാഹസംബന്ധമായ കാര്യങ്ങളിലാണ് ഇരുവരും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തതെന്ന് ചിലമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലി അനുഷ്‌ക്കയെ തന്‍െ്‌റ അക്കൗണ്ടില്‍ നിന്ന് പുറത്താക്കിയതാണ് പുതിയ വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണത്രെ അനുഷ്‌ക ശര്‍മയുടെ തീരുമാനം. നടി, നിര്‍മാതാവ് എന്ന നിലകളില്‍ സിനിമയില്‍ കൂടുതല്‍ ഇടപെടണം. 2017 വരെയെങ്കിലും വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നാണ് അനുഷ്‌ക്കയുടെ നിലപാട്. ഇതിനോട് വിരാട് കോലി പ്രതികരം വളരെ മോശമായിരുന്നു എന്നാണ് അറിയുന്നത്. അനുഷ്‌ക ശര്‍മയുടെ ഈ തീരുമാനം വിരാട് കോലിക്ക് തീരെ ഇഷ്ടമായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു.ഇരുവരും തമ്മില്‍ ഇപ്പോള്‍ സംസാരിക്കാറില്ല എന്നും റൂമറുകളുണ്ട്. 2 വര്‍ഷംമുമ്പ് ഒരു പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇരുതാരങ്ങളും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാദങ്ങളും ഇവരുടെ ബന്ധത്തിന് കൂട്ടായുണ്ടായിരുന്നു. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനായി ഓസ്‌ട്രേലിയക്ക് പോയ കോഹ്‌ലിക്ക് കൂട്ടായി അനുഷ്‌കയും അവിടെത്തി. ലോകകപ്പ് ക്രിക്കറ്റില്‍ പക്ഷേ കോഹ്‌ലി തികഞ്ഞ പരാജയമായിരുന്നു. ഇതിന് കാരണം അനുഷ്‌കയാണെന്ന് പലകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News